Advertisement

ഇ- മൊബിലിറ്റി പദ്ധതിയിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി വിടി ബൽറാം എംഎൽഎ

June 28, 2020
Google News 2 minutes Read

ഇ- മൊബിലിറ്റി പദ്ധതിയിൽ 4500 കോടി രൂപയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ വിടി ബൽറാം എംഎൽഎയും രംഗത്ത്. കൺസൾട്ടൻസി കരാർ നൽകിയ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾക്ക് പിണറായി വിജയന്റെ മകൾ ഡയറക്ടറായ ഐടി കമ്പനിയായ എക്സാലോജിക് സെല്യൂഷൻസുമായി ബന്ധമുണ്ടെന്നാണ് വിടി ബൽറാമിന്റെ ആരോപണം. ‘ചുമ്മാ ഒരു അമേരിക്കൻ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ’ എന്ന കുറിപ്പോടെ ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

Exalogic Solutions എന്ന കമ്പനിയുമായി “വളരെ വ്യക്തിപരമായ” തലത്തിൽ ഇടപെടുകയും അതിൻ്റെ സംരംഭകർക്ക് തൻ്റെ “അപാരമായ അറിവ് ഉപയോഗിച്ച് മാർഗ്ഗദർശനം നൽകുക”യും ചെയ്യുന്ന കൺസൾട്ടൻ്റാണ് ജെയ്ക്ക് ബാലകുമാർ.

ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൻ്റെ ഡയറക്ടറായും പ്രവർത്തിക്കുന്നു.

ചുമ്മാ ഒരു അമേരിക്കൻ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ.

 

Story highlight: VT Balram MLA addressing irregularities in e-mobility project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here