Advertisement

ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചു; ഡോഡ ജില്ല തീവ്രവാദ മുക്തമായി പ്രഖ്യാപിച്ച് പൊലീസ്

June 29, 2020
1 minute Read

ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡറെ വധിച്ചുവെന്ന അവകാശവാദവുമായി പൊലീസ്. ബലാത്സംഗ കേസ് പ്രതികൂടിയായ ഹിസ്ബുൾ കമാൻഡർ മസൂജ് അഹമ്മദ് ഭട്ട് ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽ ബാഗ് സിംഗ് പറഞ്ഞു. ഇതോടെ ഡോഡ ജില്ല തീവ്രവാദ മുക്ത ജില്ലയായി മാറിയെന്നും പൊലീസ് മേധാവി അറിയിച്ചു.

read also: പതിനായിരത്തിൽ അധികം കിടക്കകളുമായി ഡൽഹിയിലെ സർദാർ പട്ടേൽ കൊവിഡ് കെയർ സെന്റർ ഒരുങ്ങുന്നു

ദക്ഷിണ കശ്മീർ ജില്ലയിലെ ഖുൽചോഹർ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. രണ്ട് പേർ ലക്ഷ്‌കർ ഇ തോയ്ബയിലെ അംഗങ്ങളാണ്. ഇതിൽ ഒരാൾ ജില്ലാ കമാൻഡറാണ്.

നിലവിൽ ദക്ഷിണ കശ്മീർ കേന്ദ്രമായി 29 ഭീകരർ പ്രവർത്തിക്കുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നൂറോളം ഭീകരരെ വധിച്ചതായും പൊലീസ് വ്യക്തമാക്കി.

story highlights- hizbul mujahideen, jammu and kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top