Advertisement

അണ്‍ലോക്ക് രണ്ടാംഘട്ടം; സ്‌കൂളുകള്‍ അടഞ്ഞുകിടക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

June 29, 2020
1 minute Read
India unlock 2 phase

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ രണ്ടാംഘട്ട അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

സാമൂഹ്യ അകലവും മാസ്‌ക്ക് ധരിക്കലും അടക്കമുള്ള കര്‍ശന നിയന്ത്രണ നടപടികളുമായ് ഇനിയും മുന്നോട്ട് പോയെ മതിയാകു എന്ന് വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രസിദ്ധികരിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണത്തില്‍ ഒരിളവും പാടില്ല. കണ്ടെയ്ന്‍മെന്റ സോണുകള്‍ക്ക് പുറത്ത് ഉചിതമായ ഇളവുകള്‍ സര്‍ക്കാരിന് നല്‍കാം. എന്നാല്‍ ഇങ്ങനെ അനുവദിക്കുന്ന ഇളവുകളുടെ ഭാഗമായി ജനക്കൂട്ടം ഉണ്ടാകാനോ അഞ്ച് പേരില്‍ അധികം കൂട്ടം കൂടാനോ പാടില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ അടഞ്ഞ് തന്നെ തുടരും. ട്രെയിനിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 15 ന് ശേഷം കര്‍ശനമായ നിബന്ധനകളോടെ പ്രവര്‍ത്തിക്കാം. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രകള്‍ക്കുള്ള നിബന്ധനകളിലും മാര്‍ഗനിര്‍ദേശത്തില്‍ കൂടുതല്‍ ഇളവ് നല്‍കിയിട്ടുണ്ട്.

കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഈ ഘട്ടത്തില്‍ അനുവദിക്കും. രാജ്യാന്തര വിമാനസര്‍വീസുകള്‍ ജൂലൈ 31 വരെ പുനരാരംഭിക്കില്ല. പൊതുജന ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാനും എന്നാല്‍ രോഗബാധക്ക് കാരണം ആകാത്തതും ആയ നിയന്ത്രണങ്ങള്‍ക്കാണ് ഇളവെന്ന് മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു. നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ അതത് സര്‍ക്കാരുകള്‍ പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ തുറക്കില്ല.

 

Story Highlights: India unlock 2 phase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top