ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് നീതിപൂര്‍വമായ തീരുമാനം: പി ജെ ജോസഫ്

p j joseph

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തില്‍ ധാരണ പാലിക്കാത്ത ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് നിതീപൂര്‍വമായ തീരുമാനമെന്ന് പി ജെ ജോസഫ്. എട്ട് മാസം ജോസ് വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനെന്നുമായിരുന്നു ധാരണ. എന്നാല്‍ ജോസ് വിഭാഗം രാജിവയ്ക്കാന്‍ തയാറായില്ല. രണ്ടുമാസമായി ചര്‍ച്ച നടക്കുകയാണ്. ആറ് മാസം എന്നത് ധാരണയാണ്, എല്ലാവരും അറിഞ്ഞെടുത്ത തീരുമാനമാണെന്നും പി ജെ ജോസഫ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരിക്കുകയായിരുന്നു പി ജെ ജോസഫ്.

Read More: ‘സെലക്ടീവ് ജസ്റ്റീസ്’ ആണ് നടപ്പിലാക്കുന്നത്; പല ധാരണകളും യുഡിഎഫ് മറന്നുപോകുന്നു: ജോസ് കെ മാണി

ഒന്‍പത് ദിവസം മുന്‍പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ്് വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് പറഞ്ഞു. രാജിവച്ചശേഷം മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു. എന്നിട്ടും രാജിവച്ചില്ല. ഇതേ തുടര്‍ന്നാണ് യുഡിഎഫില്‍ നിന്ന് പുറത്താക്കിയത്. ധാരണയുണ്ടെന്ന് പോലും ജോസ് വിഭാഗം സമ്മതിക്കുന്നില്ല. യുഡിഎഫിന്റെ തീരുമാനം അംഗീകരിക്കാന്‍ തയാറാകാത്തവര്‍ക്ക് യുഡിഎഫില്‍ നില്‍ക്കാനാകില്ല. നീതിപൂര്‍വമായ തീരുമാനമാണ് ഉണ്ടായത്.

പാലാ തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് പറഞ്ഞു. ജോസ് കെ മാണി ഇത് അംഗീകരിച്ചില്ല. ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ആ സ്ഥാനാര്‍ത്ഥി ഉടന്‍ പറഞ്ഞു. ചിഹ്നം വേണ്ട, കെ എം മാണിയാണ് ചിഹ്നം എന്ന്. എന്നിട്ട് ഇപ്പോള്‍ പറയുകയാണ് ചിഹ്നം തന്നില്ലെന്ന്. കെഎം മാണി ഉള്ളപ്പോള്‍ എടുത്ത നിലപാടുകള്‍ ജോസ് കെ മാണി അംഗീകരിക്കാതെ വന്നു. പാര്‍ട്ടിയുടെ ഭരണഘടന അംഗീകരിച്ചില്ല. ലോക്കല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയാണ് കെ എം മാണിയുടെ രീതി. ധാരണയുണ്ടെന്ന് ഘടകക്ഷികളെല്ലാം പറഞ്ഞിട്ടും അവര്‍ അംഗീകരിക്കുന്നില്ല. മാണി സാറിന്റെ നയങ്ങള്‍ അംഗീകരിക്കാത്തയാളാണ് ജോസ് കെ മാണി. വാക്കുപാലിക്കാത്ത ആളുമായി ഒന്നിച്ചുപോകാനാകില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

Story Highlights: Jose k mani, udf, pj joseph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top