കിളിക്കൊഞ്ചൽ വിനോദ വിജ്ഞാന പരിപാടിക്ക് ജൂലൈ 1 മുതൽ തുടക്കം കുറിക്കും; മുഖ്യമന്ത്രി

better market for agricultural products: CM

കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കിളിക്കൊഞ്ചൽ വിനോദ വിജ്ഞാന പരിപാടിക്ക് തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിറണായി വിജയൻ. 3 മുതൽ 6 വയസ് വരെയുള്ള കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് ആരംഭിക്കുന്ന പരിപാടി വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്. പരിപാടിയുടെ സംപ്രേക്ഷണം സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ ജൂലൈ 1 മുതൽ വിക്ടേഴ്‌സ് ചാനലിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാവിലെ 8 മണിക്ക് ആരംഭിച്ച് അരമണിക്കൂർ നീണ്ടു നിൽക്കുന്ന തരത്തിലാണ് പരിപാടി ഒരുക്കുന്നത്. കൂട്ടികൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ അവരുടെ ശാരീരിക മാനസിക വികാസം ഉറപ്പാക്കേണ്ടതുണ്ട്. കൂട്ടുകാരുമായി കളിച്ചുല്ലസിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്, അതുകൊണ്ട് കുട്ടികളിലെ പിരിമുറുക്കം ഒഴിവാക്കി ഭാഷ വികാസം, ക്രിയാത്മക ആസ്വാദന ശേഷി, വൈജ്ഞാനിക വികാസം, ശാരീരിക ചലന വികാസം വ്യക്തിപരവും സാമൂഹികവുമായ വികാസം എന്നിവ ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വ്യക്തിത്വ രൂപീകരണം ലക്ഷ്യം വച്ചുള്ള പരിപാടി കുഞ്ഞുങ്ങൾക്കൊപ്പമിരുന്ന് കാണുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും മാതാപിതാക്കൾ സവിശേഷ ശ്രദ്ധ നൽകേണ്ടതാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Story highlight: Kilinochchi Entertainment Program to kick off on July 1; The Chief Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top