Advertisement

നിസാമുദ്ദീൻ മതസമ്മേളനം; വിദേശികളെ കരിമ്പട്ടികയിൽ പെടുത്തിയതിന് കേന്ദ്രത്തോട് വിശദീകരണം ആരാഞ്ഞ് സുപ്രിംകോടതി

June 29, 2020
Google News 1 minute Read
migrant workers supreme court

നിസാമുദ്ദീൻ മതസമ്മേളനവുമായി ബന്ധപ്പെട്ട് വിദേശികളെ കരിമ്പട്ടികയിൽപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ തേടി സുപ്രിംകോടതി. വസ്തുതകൾ വ്യക്തമാക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി. മുപ്പത്തിനാല് വിദേശികളുടെ ഹർജിയിലാണ് നിർദേശം.

വിദേശികൾ എന്തുകൊണ്ടാണ് രാജ്യത്ത് ഇപ്പോഴും തുടരുന്നതെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. വിസ റദ്ദാക്കിയിട്ടുണ്ടോയെന്നും ആരാഞ്ഞു. വിദേശികളുടെ ഹർജികൾ ജൂലൈ രണ്ടിന് വീണ്ടും പരിഗണിക്കും.

Read Also: ചൈനയുടെ ചരക്കുകൾ തുറമുഖങ്ങളിൽ തടഞ്ഞു വയ്ക്കുന്നത് ബാധിക്കുക ഇന്ത്യയെ: നിതിൻ ഗഡ്ക്കരി

നിസാമുദ്ദീൻ മതസമ്മേളനവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ അറിയിച്ചത് ഈ മാസം ആദ്യമാണ്. എല്ലാ കേസുകളിലും ഡൽഹി പൊലീസിന്റെ ഊർജിതമായ അന്വേഷണം തുടരുകയാണ്ടെന്നും അന്തിമ കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് ശ്രമമെന്നും കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

കൊവിഡ് സാഹചര്യത്തെ കുറിച്ച് അറിയിച്ചിട്ടും സ്വന്തം നാടുകളിലേക്ക് പോകാൻ സമ്മേളനത്തിന് എത്തിയവർ തയാറായില്ല. ടൂർ വിസയിൽ വന്നവർ മത സമ്മേളനത്തിൽ പങ്കെടുത്തത് നിയമവിരുദ്ധമാണ്. 960 വിദേശ പ്രതിനിധികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്‌തെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

nizamuddhin markaz, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here