പ്രതിപക്ഷവും ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്; പക്ഷേ കൊവിഡ് പോരാട്ടത്തിന് പ്രതിപക്ഷം തുരങ്കം വയ്ക്കുന്നു: മുഖ്യമന്ത്രി

സര്‍ക്കാരിന്റെ എല്ലാ ഊര്‍ജവും ജനങ്ങളുടെ സംരക്ഷണത്തിനായി വിനിയോഗിക്കപ്പെടണം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷവും കൊവിഡ് പോരാട്ടത്തില്‍ കൂടെ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് തുടക്കംമുതല്‍ സര്‍ക്കാര്‍ നടത്തിയത്. ദൗര്‍ഭാഗ്യവശാല്‍ പ്രതിപക്ഷം ആ നിലയ്ക്കല്ല നീങ്ങുന്നത്. സര്‍ക്കാരിനെ എതിര്‍ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ തുരങ്കംവെക്കാനും ഏതു നടപടിയെയും തെറ്റായി ചിത്രീകരിച്ച് വികൃതമാക്കാനുമാണ് ശ്രമമുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന ഘട്ടമാണിത്. ഇത്തവണ വാര്‍ഷികാഘോഷങ്ങള്‍ വേണ്ടെന്നുവെച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ ഇല്ലാത്തതുകൊണ്ടല്ല വാര്‍ഷികാഘോഷം ഉപേക്ഷിച്ചത്. മനുഷ്യരാശി ഒരു മഹാമാരിയെ നേരിടുന്ന ഘട്ടമായതുകൊണ്ടാണ്. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ മറ്റെല്ലാം മാറ്റിവെച്ച് നാം ഒറ്റക്കെട്ടായി അണിനിരക്കുകയാണ്. അതിന്റെ ഫലവും ഉണ്ടായിട്ടുണ്ട്. ലോകത്ത് സമ്പത്തുകൊണ്ടും ആധുനിക സൗകര്യം കൊണ്ടും ഉന്നതിയില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ പോലും കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്. കൊവിഡ് പ്രതിരോധത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികളും ലോക മാധ്യമങ്ങളും തുറന്ന് അംഗീകരിക്കുകയാണ്.
ഇത്തരമൊരു ഘട്ടത്തില്‍ കൊവിഡ് പ്രതിരോധം പുതിയ തലത്തിലേക്ക് എത്തിയ അവസരത്തില്‍ പ്രത്യേകിച്ചും മറ്റേതെങ്കിലും അജണ്ടയ്ക്കു പിന്നാലെ പോകാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. സര്‍ക്കാരിനെതിരെ തുടക്കം മുതല്‍ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. നാടിന്റെ വികസനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളെയും അന്ധമായി എതിര്‍ത്തു. പ്രളയം വന്നപ്പോള്‍ അതിജീവനത്തിനായി ദുരിതാശ്വാസനിധി കണ്ടെത്തുന്നതിനെപ്പോലും അട്ടിമറിക്കാന്‍ ശ്രമിച്ചു. കൊവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലൊരു ഭാഗം മാറ്റിവെക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ ഉത്തരവ് കത്തിച്ചവരാണ് ഇവര്‍. ജനങ്ങള്‍ പ്രതിസന്ധിയിലായാലും നാടിന്റെ വഴി മുട്ടിയാലും സര്‍ക്കാരിനെ ആക്രമിച്ചാല്‍ മതി എന്ന മാനസികാവസ്ഥയിലാണ് അവര്‍ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: opposition leaders kerala, Cm Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here