പിഎസ്എൻ ബാബു എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി

psn babu sndp kanichukulangara union secretary

എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായി പിഎസ്എൻ ബാബു ഇന്ന് ചുമതലയേൽക്കും. കെകെ മഹേശൻ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് നിയമനം. മഹേശന് പകരം പുതിയ യൂണിയൻ ആക്ടിങ് സെക്രട്ടറിയായാണ് പിഎസ്എൻ ബാബുവിനെ നിയമിച്ചിരിക്കുന്നത്.

നിലവിൽ എസ്എൻഡിപിയുടെ ബോർഡ് മെമ്പറും, കൗൺസിൽ അംഗവുമാണ് പിഎസ്എൻ ബാബു. സെക്രട്ടറിയുടെ അഭാവത്തിൽ പ്രസിഡന്റിനാണ് ചുമതല. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം സ്ഥാനമേറ്റെടുക്കാൻ നിലവിലെ പ്രസിഡന്റ് തയാറായില്ല. ഇതേ തുടർന്നാണ് പിഎസ്എൻ ബാബുവിന് ചുമതല നൽകിയത്. വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനാണ് പിഎസ്എൻ ബാബു.

‘വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ ജീവനൊടുക്കും’; എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ കൂടിയായിരുന്ന കെ കെ മഹേശനെ കഴിഞ്ഞ ദിവസമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോഫിനാൻസ് കേസിൽ ആരോപണ വിധേയനായിരുന്നു. കേസുമായി ബന്ധപ്പെട്ട് മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ഇദ്ദേഹത്തിനെതിരെ 21 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ സെക്രട്ടറിയുടെ ആത്മഹത്യയെ തുടർന്ന് യൂണിയൻ ഓഫിസ് അടച്ചിട്ടിരിക്കുകായായിരുന്നു.

Story Highlights- sndp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top