കണ്ണൂരിൽ വൻ ലഹരി വേട്ട; 3000 ത്തോളം പാക്കറ്റ് ഹൻസും പാൻ ഉൽപന്നങ്ങളും പിടികൂടി

കണ്ണൂർ ഇരിട്ടിയിൽ വൻ ലഹരി വേട്ട. കാറുകളിലായി 3000 ത്തോളം പാക്കറ്റ് ഹൻസും പാൻ ഉൽപന്നങ്ങളും പൊലീസ് പിടികൂടി. കീഴൂർ സ്വദേശി കെ റിയാസ്, പുന്നാട് സ്വദേശികളായ കെ ഷഫീർ, കബീർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഇരിട്ടി കീഴൂരിൽ വച്ചാണ് ഇരിട്ടി എസ്‌ഐ ജാൻസി മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്. കീഴൂർ വികാസ് നഗർ റോഡിൽ ആളൊഴിഞ്ഞ മൈതാനത്ത് സംശയാസ്പദമായ രീതിയിൽ രണ്ട് കാറുകൾ നിർത്തിയത് പരിശോധിച്ചപ്പോഴാണ് രണ്ട് കാറുകളുടെയും ഡിക്കിയിൽ ചാക്കുകളിൽ ഒളിപ്പിച്ച ലഹരി വസ്തുക്കൾ പിടികൂടിയത്. കർണാടകയിൽ നിന്ന് കൊണ്ടുവന്ന് ഇരിട്ടി മേഖലയിലെ വിവിധ ഇടങ്ങളിൽ ചെറുകിട വിൽപനക്കാർക്ക് നൽകുന്ന സംഘമാണ് പിടിയിലായതെന്ന് എസ്‌ഐ ജാൻസി മാത്യു പറഞ്ഞു.

Story highlight: racket in Kannur Over 3,000 packets of Hans and PAN products were seized

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top