പൊന്നാനിയിൽ അതീവ ജാഗ്രത; ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കും

മലപ്പുറം പൊന്നാനിയിൽ അതീവ ജാഗ്രത. കൊവിഡ് കേസുകൾ രൂക്ഷമായ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. താലൂക്കിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. എടപ്പാളുമായി ചേർന്ന് കിടക്കുന്ന പാലക്കാട് ജില്ലയിൽ അതിർത്തി പ്രദേശത്തും നിയന്ത്രണം ഏർപ്പെടുത്തും.
അതേസമയം ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ സമ്പർക്കപ്പട്ടിക വിപുലമാണെന്ന വിവരം പുറത്തുവന്നു. ഡോക്ടർമാരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആയിരത്തിലേറെ പേരുണ്ട്. പ്രദേശത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും.
അതിനിടെ മലപ്പുറത്ത് രോഗബാധ മുൻകൂട്ടി കണ്ടെത്തുന്നതിന് വിവിധ മേഖലകളിലുള്ള 1,500 പേരുടെ സ്രവ പരിശോധന നടത്താൻ തീരുമാനിച്ചു. വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നാണ് സ്രവ പരിശോധന നടത്തുന്നത്. കൊവിഡ് ബാധിതരുമായി പ്രൈമറി, സെക്കൻഡറി സമ്പർക്കമുണ്ടായി 14 ദിവസം പൂർത്തിയാകാത്ത 500 പേർ, ആശാവർക്കർമാർ, കൊവിഡ് വളണ്ടിയർമാർ, പൊലീസ്, കച്ചവടക്കാർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടുന്ന 500 പേർ, ഇതിന് പുറമെ 60 വയസിന് മുകളിൽ പ്രായമുള്ള 250 പേർ, സർക്കാർ-സ്വകാര്യ ആശുപത്രികളിലെ 250 ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സ്രവ പരിശോധനയാണ് ഇന്ന് നടത്തുക. ഇതിനാവശ്യമായ പരിശോധനാ കിറ്റുകൾ ഇന്ന് ജില്ലയിലെത്തിക്കും.
story highlights- coronavirus, covid 19, Ponnani, Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here