ടിക് ടോക്കിൽ നയൻതാരയുടെ രൂപസാദൃശ്യമുള്ള പെൺകുട്ടി വൈറൽ

ടിക് ടോക് എന്ന സമൂഹ മാധ്യമത്തിലൂടെ പ്രശസ്തരാകുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അതിൽ സിനിമാ താരങ്ങളുടെ രൂപ സാദൃശ്യങ്ങളുള്ളവരും നിരവധി. അക്കൂട്ടത്തിലെ പുതിയൊരാൾ കൂടി.
View this post on Instagram
തൃശൂർക്കാരിയായ മിതു വിജിലിന്റെ ടിക് ടോക് വിഡിയോകൾ കണ്ടാൽ പെട്ടെന്ന് ഒരു അമ്പരപ്പ് തോന്നും, എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ നല്ല ഛായയുണ്ട് മിതുവിന് ടിക് ടോക് വിഡിയോകളിൽ. നിരവധി പേരാണ് ഈ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.
Read Also: ടിക് ടോക് പോലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുമായി യൂട്യൂബ്
നയൻതാരയുടെ വില്ല് എന്ന ചിത്രത്തിലെ നൃത്തരംഗം അനുകരിച്ചുള്ള മിതുവിന്റെ ടിക് ടോക് വിഡിയോ വൈറലാണ്. നയൻതാരയുടെ ഭാവങ്ങൾ അതുപോലെ തന്നെ അനുകരിച്ചിട്ടുണ്ട് മിതു. കൂടാതെ പുതിയ നിയമത്തിലെ വാസുകിയെയും ഇരുമുഖനിലെ മീരയെയും എല്ലാം മിതു കലക്കനായി ടിക് ടോക്കിലൂടെ പുനരവതരിപ്പിച്ചു.
View this post on Instagram
എന്നാൽ നയൻതാരയുടെ ലുക്ക് മേക്കപ്പിലൂടെ തോന്നുന്നതാവാമെന്നാണ് മിതു പറയുന്നത്. പക്ഷേ ടിക് ടോക്കിൽ നയൻതാര ഗെറ്റപ്പിലുള്ള മിതുവിന്റെ വിഡിയോകൾക്ക് നിരവധി പ്രേക്ഷകരാണുള്ളത്. നേരത്തെ ഐശ്വര്യാ റായ്‌യുടെ രൂപ സാദൃശ്യമുള്ള ഇടുക്കി തൊടുപുഴ സ്വദേശിനിയെയും ടിക് ടോക് ആരാധകർ കണ്ടെത്തിയിരുന്നു.
View this post on Instagram
View this post on Instagram
നയൻതാരയായി മാറിയത് എങ്ങനെയെന്ന് My Tips My own style എന്നുള്ള യൂട്യൂബ് ചാനലിലൂടെ മിതു കാണിച്ചുതരുന്നുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here