ഇന്നത്തെ പ്രധാന വാർത്തകൾ (29-06-2020)

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നടപടി അത്യപൂർവം
തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ അത്യപൂർവ നടപടിയുമായി മദ്രാസ് ഹൈക്കോടതി. തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കസ്റ്റഡി മരണം നടന്ന സ്റ്റേഷൻ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപിക്കാനാണ് കോടതി ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസുകാർ നിസഹകരിച്ചതാണ് കാരണം.
സ്വർണം കടത്താൻ പ്രതി ഹാരിസ് ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നു : പൊലീസ്
ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിലെ മുഖ്യപ്രതിയും ഹെയർ സ്റ്റൈലിസ്റ്റുമായ ഹാരിസ് സ്വർണക്കടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുന്നതായി കണ്ടെത്തൽ. 2 കോടി രൂപ വാഗ്ദാനം നൽകി ഹാരിസ് സ്വർണം കടത്താൻ നടൻ ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പാകിസ്താൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഭീകരാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
പാകിസ്താൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആസ്ഥാനത്ത് ഭീകരാക്രമണം. കറാച്ചിയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നാല് ഭീകരർ ഇപ്പോഴും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിൽ ഉണ്ടെന്നാണ് വിവരം. ഏറ്റുമുട്ടൽ തുടരുകയാണ്.
ഇന്ത്യയിൽ വീണ്ടും 19000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ
ഇന്ത്യയിൽ തുടർച്ചയായി രണ്ടാം ദിനവും 19000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 19,459 പോസിറ്റീവ് കേസുകളും 284 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,318 ആയി. ആകെ മരണം 16,475 ആയി. 3,21,722 പേർ രോഗമുക്തി നേടി. 2,10,120 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 12,322 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഡെത്ത് ഓഡിറ്റിലൂടെ 96 പേരുടെ മരണം കണക്കിൽ ചേർന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here