സെക്രട്ടേറിയറ്റിൽ കൺസൾട്ടൻസികളുടെ പെരുമഴക്കാലം; വിമർശനവുമായി വി ഡി സതീശൻ

സംസ്ഥാന സർക്കാർ കൺസൾട്ടന്റുമാർക്കായി ചെലവഴിക്കുന്നത് ലക്ഷങ്ങളെന്ന് വി ഡി സതീശൻ എംഎൽഎ. വ്യവസായ വകുപ്പിന് നേരെയാണ് വി ഡി സതീശന്റെ ആരോപണം. പരിചയ സമ്പത്ത് കുറഞ്ഞ സ്ഥാപനങ്ങൾക്കായി വരെ സർക്കാർ ചെലവഴിക്കുന്നത് വലിയ തുകയെന്നാണ് വി ഡി സതീശൻ പറയുന്നത്. സെക്രട്ടേറിയറ്റിലിപ്പോൾ ഐഎഎസ്‌കാരേക്കാൾ കൂടുതൽ കൺസൾട്ടന്റുകളാണെന്നും വി ഡി സതീശൻ. സമൂഹ മാധ്യമത്തിലാണ് ഇക്കാര്യം വി ഡി സതീശന്‍ എംഎല്‍എ കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം,
സെക്രട്ടേറിയറ്റിൽ കൺസൾട്ടൻസികളുടെ പെരുമഴക്കാലം. സംസ്ഥാനത്ത് ബിസിനസ് നടത്തുന്നത് പ്രയാസരഹിതമാക്കാൻ ( ease of doing business ) കെഎസ്‌ഐഡിസിക്ക് കൺസൾട്ടൻസി നൽകാൻ കെപിഎംജി യെ ആറ് മാസത്തേക്ക് 31.1.17 ൽ വ്യവസായ വകുപ്പ് നിയമിച്ചു. അതുൾപ്പെടെ ആറ് ഉത്തരവുകൾ സർക്കാർ ഇറക്കി. ( അഞ്ച് തവണയായി മൂന്ന് മാസം, ഒൻപത് മാസം, മൂന്ന് പ്രാവശ്യം ഒരു വർഷത്തേക്ക് വീതം എന്ന നിലയിൽ കരാർ നീട്ടിക്കൊടുത്തു).
Read Also: ഇ-മൊബിലിറ്റി പദ്ധതി കരാർ അഴിമതി ആരോപണം; സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
2017 മുതൽ പ്രവർത്തിക്കുന്ന ഈ കൺസൾട്ടൻസി സംസ്ഥാനത്തെ വ്യവസായവും ബിസിനസും ആയാസരഹിതമാക്കാൻ എന്ത് സംഭാവനയാണ് ചെയ്തതെന്ന് ഇത് വരെ വ്യക്തമല്ല. എന്നാൽ നാല് കൺസൾട്ടന്റുമാർക്ക് പ്രതിമാസം സർക്കാർ നൽകുന്ന ശമ്പളം 11.20 ലക്ഷം രൂപയാണ്. സെക്രട്ടറിയറ്റിൽ സിവിൽ സർവീസുകാരെക്കാൾ കൂടുതൽ ഇപ്പോൾ കൺസൾട്ടന്റുമാരാണ്. ഐഎഎസ് എടുത്തിട്ടും ചീഫ് സെക്രട്ടറിയായിട്ടും എന്ത് കാര്യം? അതിനെക്കാൾ കൂടുതൽ ശമ്പളം ആറ് വർഷത്തെ പരിചയമുള്ള കൺസൾട്ടന്റിന് ലഭിക്കും.എന്താല്ലേ?
v d satheeshan, bussiness consultancy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here