Advertisement

ടിക് ടോക് പോലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുമായി യൂട്യൂബ്

June 29, 2020
1 minute Read
tik tok youtube

ആളുകൾക്കിടയിൽ തരംഗമാണ് ടിക് ടോക് എന്ന ആപ്ലിക്കേഷൻ. എന്നാൽ ടിക് ടോക് പോലുള്ള ഫീച്ചറുമായി യൂട്യൂബും രംഗത്തെത്തുന്നുവെന്നാണ് സൂചന. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് 15 സെക്കന്റ് ദൈർഘ്യം വരുന്ന വിഡിയോ നിർമിക്കാനുള്ള ഫീച്ചർ പരീക്ഷണത്തിനായി പുറത്തിറക്കി കഴിഞ്ഞു. ഏപ്രിലിൽ തന്നെ യൂട്യൂബ് ടിക് ടോക് പോലുള്ള ആപ്ലിക്കേഷന് വേണ്ടി ശ്രമിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Read Also: ലോറിയലും ‘ഫെയർ’, ‘വൈറ്റ്’ പരാമർശങ്ങൾ ഉത്പന്നങ്ങളിൽ നിന്ന് ഒഴിവാക്കുന്നു

വിഡിയോ നിർമിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന ഫീച്ചറിൽ ഒന്നിലധികം വിഡിയോ ക്ലിപ്പുകൾ എടുത്ത് കൂട്ടിച്ചേർക്കാനുള്ള സംവിധാനമാണ് യൂട്യൂബ് ഒരുക്കുന്നത്. ‘ക്രിയേറ്റ് എ വിഡിയോ’ എന്ന ഓപ്ഷനാണ് കമ്പനി ഇതിനായി നൽകുന്നത്. ടിക് ടോക് പോലെ തന്നെയാണ് ഇതിന്റെയും പ്രവർത്തന രീതിയെന്നാണ് വിവരം. കൂടാതെ ഫോണിന്റെ ഗാലറിയിൽ നിന്ന് വിഡിയോ ക്ലിപ്പുകൾ കൂട്ടിച്ചേർക്കാം. ആൻഡ്രോയിഡ്, ഐഒഎസ് എന്നീ രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുള്ള ഫോണുകളിലും ഈ ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുന്നുണ്ട്.

യൂട്യൂബ് പുറത്തിറക്കാൻ പോകുന്ന ആപ്ലിക്കേഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പരീക്ഷണത്തിന് ശേഷം കൂടുതൽ ആളുകളിലേക്ക് ഈ ഫീച്ചർ കമ്പനി എത്തിക്കും.

tiktok, youtube

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top