ഹഫീസ് ഉൾപ്പെടെ 6 താരങ്ങളുടെ മൂന്നാം പരിശോധനാഫലവും നെഗറ്റീവ്; താരങ്ങൾ ഉടൻ ഇംഗ്ലണ്ടിലേക്ക് തിരിക്കും

മുതിർന്ന താരം മുഹമ്മദ് ഹഫീസ് ഉൾപ്പെടെ 6 പാകിസ്താൻ താരങ്ങളുടെ മൂന്നാം ടെസ്റ്റ് റിസൽട്ടും നെഗറ്റീവ്. ഇതോടെ ആദ്യ ഫലം പോസിറ്റീവ് ആയതിനു പിന്നാലെ ഇവർക്ക് നടത്തിയ രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി. അതുകൊണ്ട് തന്നെ ഈ താരങ്ങൾ ഉടൻ പര്യടനത്തിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കും.
ആദ്യ പരിശോധനയിൽ പോസിറ്റീവായ 6 താരങ്ങൾ രണ്ടാം പരിശോധനയിൽ നെഗറ്റീവായിരുന്നു. സ്വകാര്യമായി പരിശോധിച്ച് താൻ കൊവിഡ് നെഗറ്റീവാണെന്ന് വെളിപ്പെടുത്തിയ മുഹമ്മദ് ഹഫീസ് ഉൾപ്പെടെയുള്ളവരുടെ രണ്ടാം ഔദ്യോഗിക ടെസ്റ്റ് റിസൽട്ടാണ് നെഗറ്റീവായത്. നേരത്തെ, ഹഫീസിൻ്റെ ആദ്യ സാമ്പിൾ വീണ്ടും പരിശോധിച്ച് അത് പോസിറ്റീവാണെന്ന് കണ്ടെത്തിയെന്നും താരം കൊവിഡ് ബാധിതനാണെന്നും അവകാശപ്പെട്ട പിസിബി പിന്നീട് ഹഫീസ് ഉൾപ്പെടെയുള്ളവരുടെ രണ്ടാം ടെസ്റ്റ് റിസൽട്ട് നെഗറ്റീവാണെന്ന് വ്യക്തമാക്കിയിരുന്നു.
Read Also: പാകിസ്താൻ ടീം ഇംഗ്ലണ്ടിലെത്തി; ഇനി ക്വാറന്റീനിൽ
ഹഫീസിനൊപ്പം ഫഖര്‍ സമന്‍, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് റിസ്‌വാന്‍, ഷദബ് ഖാന്‍, വഹാബ് റിയാസ് എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഹൈദര്‍ അലി, ഹാരിഫ് റൗഫ്, കാശിഫ് ഭട്ടി, ഇമ്രാന്‍ ഖാന്‍, മലാങ് അലി എന്നിവരുടെ രണ്ടാം പരിശോധനാഫലവും പോസിറ്റീവായി.
ജൂലായ് 30നാണ് പാകിസ്താൻ്റെ ഇംഗ്ലീഷ് പര്യടനം ആരംഭിക്കുക. മൂന്ന് ടെസ്റ്റുകളും മൂന്ന് ടി-20കളും അടങ്ങുന്ന പര്യടനം സെപ്തംബർ 2ന് അവസാനിക്കും. ജൂലായ് എട്ട് മുതൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിൽ പര്യടനം നടത്തും. മൂന്ന് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പര ജൂലായ് 28 ന് അവസാനിക്കും.
Story Highlights: 6 pakistan players tested covid negative
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here