ഷംനാ കാസിമിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു ഉദ്ദേശം; പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് ഐജി വിജയ് സാക്കറെ

culprits planned to kidnap shamna kasim says IG Vijay Sakare

ഷംനാ കാസിമിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് ഐജി വിജയ് സാഖറെ. ഷംന പരാതി നൽകിയതിനാൽ പദ്ധതി നടപ്പായില്ലെന്നും വിജയ് സാഖറെ പറഞ്ഞു.

പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഷംനയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടത്. എന്നാൽ അതിന് മുമ്പേ ഷംന പരാതി നൽകിയതോടെ പദ്ധതി പാളുകയായിരുന്നു. പ്രൊഡക്ഷൻ മാനേജരായ ഷാജി പട്ടിക്കരയെ പ്രതികൾ സമീപിച്ചത് സിനിമാ നിർമാതാക്കളെന്ന നിലയ്ക്കാണെന്നും വിജയ് സാക്കറെ പറയുന്നു. കൂടുതൽ സിനിമാ താരങ്ങളെ പ്രതികൾ ലക്ഷ്യമിട്ടിരുന്നു. സംഭവത്തിലെ മുഴുവൻ പ്രതികളെയും പിടികൂടിയെന്നും വിജയ് സാഖറെ കൂട്ടിച്ചേർത്തു.

മിയ, ഷംനാ കാസിം എന്നിവരെ പരിചയപ്പെടുത്തി കൊടുക്കണമെന്ന് പ്രതികൾ പറഞ്ഞു : ധർമജൻ ബോൾഗാട്ടി

തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പായാണ് ഷംനയുമായി പ്രതികൾ അടക്കാൻ ശ്രമിച്ചത്. ഇതിന്റെ പേരിലാണ് വിവാഹാലോചന നടത്തിയത്. ഈ വിവാഹാലോചന ഷംന അംഗീകരിക്കുയും വീട്ടിൽ വന്ന് അന്വേഷിക്കാൻ പറയുകയായിരുന്നു. കൂടുതൽ അടുക്കാനുള്ള വഴിയായി പ്രതികൾ ഈ അവസരത്തെ കണ്ടു. റഫീഖ് എന്ന പ്രതി അൻവർ അലി എന്ന പേരിലാണ് ഷംനയെ സമീപിച്ചത്. ആദ്യം ഒരു ലക്ഷം, പിന്നീട് 50,000 രൂപയും ഷംനയിൽ നിന്ന് ഇവർ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ തട്ടിക്കൊണ്ടുപോയി ചീത്ത് പേരുണ്ടാക്കി വീണ്ടും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാൽ അതിന് മുമ്പേ ഷംന പൊലീസിൽ പരാതി നൽകിയതാണ് രക്ഷയായത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി  നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുന്നതോടെയാണ് ബ്ലാക്ക്‌മെയിലിംഗ് സംഘത്തെ കുറിച്ചുള്ള ചുരുളുകളഴിയുന്നത്.

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ; പ്രതികൾ മറ്റൊരു നടിയെയും മോഡലിനെയും ബ്ലാക്ക്‌മെയിൽ ചെയ്തതായി പൊലീസ്

ഇതിന് പിന്നാലെ ഷംനാ കാസിമിനൊപ്പം സ്റ്റേജ് ഷോകളിൽ പങ്കെടുത്തിരുന്ന നാല് സിനിമാ നടന്മാരെയും വിവരശേഖരണത്തിനായി പൊലീസ് ചോദ്യം ചെയ്തു. ഈ ഘട്ടത്തിൽ മിയ, ഷംനാ കാസിം എന്നിവരെ പരിചയപ്പെടുത്തി കൊടുക്കണമെന്ന് പറഞ്ഞ് പ്രതികൾ സമീപിച്ചിരുന്നതായി നടൻ ധർമജൻ ബോൾഗാട്ടി വെളിപ്പെടുത്തി. സെലിബ്രിറ്റികളെ വച്ച് സ്വർണക്കടത്ത് നടത്താനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ ഈ പേരിൽ താനാരെയും വിളിച്ചിട്ടില്ലെന്നും ധർമ്മജൻ പറഞ്ഞു. ഷംനാ കാസിം ബ്ലാക്ക് മെയിലിംഗ് കേസിൽ വിവരശേഖരണത്തിനായി ധർമജനെ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ധർമജൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

Story Highlights- culprits planned to kidnap shamna kasim says IG Vijay Sakare

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top