ഷംനാ കാസിം ബ്ലാക്ക്‌മെയിൽ; പ്രതികൾ മറ്റൊരു നടിയെയും മോഡലിനെയും ബ്ലാക്ക്‌മെയിൽ ചെയ്തതായി പൊലീസ്

shamna kasim blackmail update 

നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ നിർണായക വഴിത്തിരിവ്. പ്രതികൾ നടിമാരെ കേന്ദ്രീകരിച്ച് ബ്ലാക്ക്‌മെയിലിംഗ് നടത്തുന്ന സംഘമാണ് ഇതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഘം മുൻപ് മറ്റൊരു നടിയെയും മോഡലിനെയും ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നു എന്നും പൊലീസ് പറയുന്നു.

റിമാൻഡ് റിപ്പോർട്ടിലാണ് നിർണായക വിവരങ്ങൾ ഉള്ളത്. കടവന്ത്രയിലുള്ള ഒരു നടിയിൽ നിന്ന് സംഘം ബ്ലാക്ക്‌മെയിൽ ചെയ്ത് തട്ടിയത് രണ്ടര പവൻ സ്വർണ്ണമായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ഒരു മോഡലിൽ നിന്ന് ഇവർ ഒരു ലക്ഷം രൂപയും തട്ടിയെടുത്തു. ഇതോടൊപ്പം നടി ആക്രമിക്കപ്പെട്ടെ കേസിൽ ഇവർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം പ്രതികൾ നിരീക്ഷണത്തിലാണ്.

Read Also: ഷംനാ കാസിമിന് ഭീഷണി

സംഭവത്തിൻ്റെ മുഖ്യ സൂത്രധാരനും ടിക്ക്‌ടോക്ക് താരവുമായ കാസർഗോഡ് സ്വദേശി ഉൾപ്പെടെ മൂന്നു പേർ കൂടിയാണ് ഇനി കേസിൽ പിടിയിലാവാനുള്ളത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയാണ് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ സ്വദേശികളെ എറണാകുളം മരട് പൊലീസാണ് പിടികൂടിയത്. ഷംന നിലവിൽ ഹൈദരാബാദിലാണ്. നടി തിരിച്ചെത്തിയ ശേഷം ബാക്കി നടപടികൾ സ്വീകരിക്കും.

Story Highlights: shamna kasim blackmail update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top