ഡൊണേഷനില്ല; ജെംസ് മോഡേൺ അക്കാദമി വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്

പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും പ്രവേശനത്തിന് വലിയ സംഭാവനകൾ കൈപ്പറ്റുന്ന ഇക്കാലത്ത് ഡൊണേഷൻ സമ്പ്രദായം തന്നെ ഒഴിവാക്കി അന്താരാഷ്ട്ര ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാക്കുകയാണ് ജെംസ് മോഡേൺ അക്കാദമി. കൊറോണ രൂക്ഷമായ സാഹചര്യത്തിൽ പ്രി-കെജി മുതൽ ഗ്രേഡ് 3 വരെയുള്ള വിഭാഗങ്ങളിൽ ജൂൺ 30 വരെ അഡ്മിഷനുകൾക്ക് ഫീസും ഒഴിവാക്കി. ഇത് പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതൽ കുട്ടികളിലേക്ക് ലോകോത്തര വിദ്യാഭ്യാസം എത്തിക്കുക എന്നതാണ് ജെംസ് ലക്ഷ്യമിടുന്നത്.
നാല് വർഷം മുൻപാണ് ജെംസ് മോഡേൺ അക്കാദമി കൊച്ചിയിൽ പ്രവർത്തനമാരംഭിക്കുന്നത്. ലോകപ്രശസ്ത വിദ്യാഭ്യാസ ഗ്രൂപ്പായ ജെംസ് എഡ്യൂക്കേഷൻ ദുബായിയുടെ ഭാഗമാണ് കൊച്ചിയിലെ ജെംസ് മോഡേൺ അക്കാദമി. പതിമൂന്ന് രാജ്യങ്ങളിലായി രണ്ടര ലക്ഷം വിദ്യാർത്ഥികളാണ് ജെംസിൽ നിലവിലുള്ളത്. ജെംസ് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ച കാലം മുതൽ ഇവിടത്തെ വിദ്യാഭ്യാസ രീതിയിൽ രക്ഷിതാക്കൾ സംതൃപ്തരായിരുന്നു.
സ്റ്റേറ്റ്, സെൻട്രൽ സിലബസുകൾക്കുപരിയായി അന്താരാഷ്ട്ര നിലവാരത്തിലുള്ള IB (International Baccalaureate)/IGCSE സിലബസാണ് പ്രി-കെജി മുതൽ ഗ്രേഡ് 9 വരെയുള്ള ക്ലാസുകളിൽ പിന്തുടരുന്നത്. ജെംസ് അവതരിപ്പിച്ച പഠനരീതികൾ ലളിതവും അതേസമയം, മികവിന്റെ കാര്യത്തിൽ ഒത്തുതീർപ്പുകൾ ഇല്ലാത്തതുമായിരുന്നു. പഠനത്തിന് പുറമേ ദൈനംദിന ജീവിതത്തിന്റെ താളം ക്രമീകരിക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക കൂടിയാണ് ജെംസ് ചെയ്തത്. അന്താരാഷ്ട്ര വിദ്യാഭ്യാസ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിനാൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരവും ഇക്കാലയളവിൽ ജെംസ് സ്വന്തമാക്കിയിരുന്നു.
സ്മാർട്ട് ക്ലാസുകൾ, ഏറ്റവും മികച്ച അധ്യാപകർ, നിരന്തരമായ അധ്യാപക-രക്ഷിതാ ആശയവിനിമയങ്ങൾ, തുടങ്ങി കൊച്ചിയിലെയോ, കേരളത്തിലെയോ ഏതെങ്കിലുമൊരു സ്‌കൂളിന് കിടപിടിക്കാനാകാത്ത സൗകര്യങ്ങളാണ് ജെംസ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. മാറുന്ന കാലഘട്ടങ്ങളോടും, സാഹചര്യങ്ങളോടും മത്സരിച്ച് വിജയം കൈവരിക്കുവാനുതകുന്നവരായാണ് ഓരോ വിദ്യാർത്ഥിയേയും ജെംസ് വാർത്തെടുക്കുന്നത്. പഠനത്തിന് പുറമേ കുട്ടികളിലെ സർഗാത്മകതയും, കായികപരമായ കഴിവുകളും വളർത്തിയെടുക്കുവാനും അക്കാദമി ശ്രദ്ധ നൽകുന്നുണ്ട്.
story highlights- Gems modern academy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here