രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 418 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 5,66,840 പേർക്കാണ്. 3,34,822 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. 16,893 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധ മൂലം മരിച്ചത്. ജൂൺ 29 വരെയുള്ള കണക്കുകൾ അനുസരിച്ച് രാജ്യത്ത് 86,08,654 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,10,292 സാമ്പിളുകളാണ് പരിശോധിച്ചത്.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.  1,69,883 പേർക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 88,960 പേർ രോഗമുക്തി നേടി. നിലവിൽ 73,313 പേരാണ് ചികിത്സയിലുള്ളത്. 7,610 പേരാണ് കൊറോണ വൈറസ് ബാധ മൂലം മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത്.

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന തമിഴ്നാട്ടിൽ 86,224 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 47,749 പേർ രോഗമുക്തി നേടി. 37,334 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

രാജ്യ തലസ്ഥാനമായ ഡൽഹയിലും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ആശങ്കാജനകമായ രീതിയിൽ വർധിക്കുകയാണ്. ഡൽഹിയിൽ ഇതുവരെ 85,161 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,680 പേരാണ് ഡൽഹിയിൽ കൊവിഡ് മൂലം മരിച്ചത്.

Story highlight: In the last 24 hours, covid confirmed 18,522 people in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top