നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ വര്‍ധനവ്; 637 സര്‍ക്കാര്‍ സ്‌കൂളുകളില്‍ സമ്പൂര്‍ണ വിജയം

എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്. 637 സര്‍ക്കാര്‍ സ്‌കൂളുകളാണ് ഇത്തവണ സമ്പൂര്‍ണ വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 599 ആയിരുന്നു. 796 എയ്ഡഡ് സ്‌കൂളുകളും നൂറുശതമാനം വിജയം കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 713 ആയിരുന്നു. 404 അണ്‍ എയ്ഡഡ് സ്‌കൂളുകളാണ് ഇത്തവണ സമ്പൂര്‍ണ വിജയം നേടിയത്. കഴിഞ്ഞ തവണ ഇത് 391 ആയിരുന്നു. നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് സംഭവിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. 2736 വിദ്യാര്‍ത്ഥികളാണ് മലപ്പുറം ജില്ലയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. 41,906 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല പത്തനംതിട്ടയാണ്. 99.71 ആണ് പത്തനംതിട്ടയിലെ വിജയ ശതമാനം. വിജയശതമാനം ഏറ്റവും കുറവുള്ള റവന്യു ജില്ല വയനാടാണ്. 95.04 ആണ് വയനാട്ടിലെ വിജയ ശതമാനം. ഏറ്റവും കൂടതല്‍ വിജയ ശതമാനമുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട് ആണ്. നൂറ് ശതമാനം വിജയമാണ് കുട്ടനാട് വിദ്യാഭ്യാസ ജില്ല കൈവരിച്ചത്.
Story Highlights: SSLC EXAM; Increased number of schools with 100% success
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here