കരിയർ നശിപ്പിച്ചത് ചാപ്പൽ അല്ല; ബാറ്റിംഗ് ഓർഡറിൽ മൂന്നാമതിറക്കിയത് സച്ചിൻ: ഇർഫാൻ പത്താൻ

sachin irfan pathan chappel

തൻ്റെ കരിയർ നശിപ്പിച്ചത് മുൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ ആണെന്ന ആരോപണം തെറ്റാണെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ബാറ്റിംഗ് ഓർഡറിൽ തന്നെ മൂന്നാമതിറക്കാനുള്ള തീരുമാനം ചാപ്പലിൻ്റേത് ആയിരുന്നില്ലെന്നും അത് സച്ചിൻ തെണ്ടുൽക്കറുടെ നിർദ്ദേശം ആയിരുന്നു എന്നും ഇർഫാൻ പറഞ്ഞു.

Read Also: സച്ചിനോ ധോണിയോ കോലിയോ അല്ല; നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമായി രവീന്ദ്ര ജഡേജ

“ഇത് ഞാൻ വിരമിക്കലിനു ശേഷവും പറഞ്ഞ കാര്യമാണ്. മൂന്നാമനായി ഇറക്കി എന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രെഗ് ചാപ്പലാണ് എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയെന്നാൽ അത് സച്ചിന്റെ ആശയമായിരുന്നു. എന്നെ മൂന്നാം സ്ഥാനത്ത് ഇറക്കാന്‍ സച്ചിനാണ് ദ്രാവിഡിനോട് പറഞ്ഞത്. സിക്‌സറുകൾ നേടാനും, പേസർമാരെയും ന്യൂബോളിനെയും നേരിടാനും എനിക്ക് സാധിക്കുമെന്നുമാണ് സച്ചിന്‍ പറഞ്ഞത്. മുത്തയ്യ മുരളീധരൻ ഫോമിൻ്റെ പാരമ്യതയിൽ നിൽക്കുന്ന സമയത്ത് ശ്രീലങ്കക്കെതിരെയാണ് ഞാൻ ആദ്യമായി ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങുന്നത്. മുരളീധരനെ ഉൾപ്പെടെ ആക്രമിക്കാനായിരുന്നു നിർദ്ദേശം. ദില്‍ഹാര ഫെര്‍ണാണ്ടോ സ്പ്ലിറ്റ് ഫിംഗര്‍ സ്ലോവര്‍ ബോള്‍ എന്ന ആശയം കൊണ്ടുവന്ന സമയവുമായിരുന്നു അത്. ബാറ്റ്‌സ്മാന്മാര്‍ക്ക് അത് മനസിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ എനിക്കത് മനസിലാക്കാന്‍ കഴിയുമെന്ന് അവര്‍ കരുതി. ഗ്രെഗ് ചാപ്പലാണ് എന്റെ കരിയര്‍ ഇല്ലാതാക്കിയത് എന്ന ആരോപണം ശരിയല്ല. ഇന്ത്യക്കാരനല്ലാത്തതിനാല്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പമാണ്”- പത്താന്‍ പറഞ്ഞു.

Read Also: അർജുന്റെ ബൗൺസറുകൾ പോലും അടിച്ചു പറത്തി സുശാന്തിന്റെ ബാറ്റിംഗ്; അതിശയിച്ച് സച്ചിൻ: കിരൺ മോറെ പറയുന്നു

കപിൽ ദേവിനു ശേഷം ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഓൾറൗണ്ടർ എന്ന വിശേഷണത്തോടെയാണ് ഇർഫാൻ പത്താൻ ഇന്ത്യൻ ക്രിക്കറ്റിൽ സാന്നിധ്യമറിയിച്ചത്. എന്നാൽ, ബാറ്റിംഗ് ഓർഡറിൽ മൂന്നാമതിറക്കിയതോടെ അദ്ദേഹം ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയും ബൗളിംഗ് മോശമാാവുകയുമായിരുന്നു. ഇതോടെയാണ് താരത്തിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായത്.

Story Highlights: It was Sachin Tendulkar’s idea to promote me as batsman, not Greg Chappell’s: Irfan Pathan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top