മലപ്പുറത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; വാതക ചോർച്ച ഉള്ളതായി നിഗമനം

മലപ്പുറത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. നേരിയ വാതക ചോർച്ച ഉള്ളതായാണ് നിഗമനം.മലപ്പുറം വട്ടപ്പാറയിലാണ് ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞത്. മംഗലാപുരത്തു നിന്ന് എറണാകുളത്തേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നേരിയ വാതക ചോർച്ച ഉള്ളതായി സംശയിക്കുന്നതിനാൽ മുൻകരുതലിന്റെ ഭാഗമായി സ്ഥലത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു. ഗതാഗതത്തിനും നിയന്ത്രണമുണ്ട്. നിലവിൽ ഇതുവഴി പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്.
Story Highlights- malappuram gas tanker lorry overturned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here