കൊവിഡ്; നാട്ടാനകള്‍ക്ക് ഖരാഹാരം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നാട്ടാനകള്‍ക്ക് ഖരാഹാരം വിതരണം ചെയ്യുന്ന പദ്ധതിക്ക് തൃശൂരില്‍ തുടക്കമായി. കേരള ദുരന്തനിവാരണ അതോറിറ്റിയും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും സംയുക്തമായി ആരംഭിച്ച പദ്ധതി ചീഫ് വിപ്പ് കെ രാജന്‍ ഉദ്ഘാടനം ചെയ്തു.
നാട്ടാനകള്‍ക്ക് പ്രതിദിനം 400 രൂപ നിരക്കില്‍ 40 ദിവസമാണ് ഖരാഹാരം നല്‍കുക. ആനയൊന്നിന് പ്രതിദിനം മൂന്ന് കിലോ അരി, നാല് കിലോ ഗോതമ്പ്, 13 കിലോ റാഗി തുടങ്ങി ഉത്പന്നങ്ങള്‍ നല്‍കും. പാറമേക്കാവ് ആനപന്തിയില്‍ ദേവസ്വം ആന കാശിനാഥന് പഴവും ശര്‍ക്കരയും നല്‍കി ചീഫ് വിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. വനം വകുപ്പില്‍ രജിസ്ട്രേഷ് ചെയ്തിട്ടുള്ള ജില്ലയിലെ 132 ആനകള്‍ക്ക് പദ്ധതി ഗുണം ചെയ്യും. ആദ്യ ഘട്ടത്തില്‍ 58 ആനകള്‍ക്കാണ് തീറ്റ ലഭിക്കുക.
Story Highlights:Covid19: project of distributing food to elephants has begun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here