ഇ-മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

ഇ-മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വിശദീകരണം പൊതുസമൂഹത്തെ കബളിപ്പിക്കാനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ബഹുരാഷ്ട്ര കമ്പനികളുടെ വക്താവായി മാറി. അദ്ദേഹത്തിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

read also: ഇ-മൊബിലിറ്റി ഹബ്ബ് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് എന്ന അന്താരാഷ്ട്ര കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നത് പ്രൈസ് വാട്ടർ ഹൗസ് ഇന്ത്യ എന്ന പേരിലാണ്. ഇത് ഒറ്റ കമ്പനിയാണ്. സെബിയുടെ നിരോധന ഉത്തരവിലെ 204-ാം ഖണ്ഡികയിൽ ഈ കമ്പനിയെ പറ്റി പറയുന്നുണ്ട്. കമ്പനിയെ തന്നെ നിരോധിക്കാതെ ഇവർ നടത്തുന്ന കൊള്ള തടയാൻ പറ്റില്ലെന്നാണ് സെബി പറയുന്നത്. ഒരു അന്താരാഷ്ട്ര കമ്പനി നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനായി വിവിധ പേരുകൾ സ്വീകരിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും നിരോധനം ഫലപ്രദമാകണമെങ്കിൽ പ്രൈസ് വാട്ടർ നെറ്റ് വർക്കിനെ തന്നെ നിരോധിക്കെണമെന്നും സെബി ചൂണ്ടിക്കാട്ടിയിരുന്നു. 194 ഖണ്ഡികയിൽ ഇക്കാര്യങ്ങൾ വിശദമായി പറയുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സർക്കാരിന്റേത് അഴിമതിയല്ല. തീവെട്ടിക്കൊള്ളയാണ്. തന്നെ കബളിപ്പിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ ഹെസ് എന്ന കമ്പനിയെ വഴിവിട്ട് സഹായിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. കമ്പനിയുമായി ബന്ധമില്ലെന്ന സർക്കാരിന്റെ വാദം നുണയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Story highlights- ramesh chennithala, e mobility

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top