ഉടന്‍ ഒരു മുന്നണിയിലേക്കുമില്ല: തോമസ് ചാഴികാടന്‍ എംപി

There will be no front soon: Thomas Charikkadan MP

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി ജോസ് പക്ഷക്കാരനും കോട്ടയം എം.പിയുമായ തോമസ് ചാഴികാടന്‍. ഉടന്‍ ഒരു മുന്നണിയിലേക്കുമില്ലെന്ന് തോമസ് ചാഴികാടന്‍ വ്യക്തമാക്കി. ‘യുഡിഎഫ് നടപടി അധാര്‍മ്മികമാണ്. ഏതെങ്കിലും ഒരു മുന്നണിയിലേക്ക് പെട്ടെന്ന് ചാടിപ്പോവുന്ന നിലപാടുണ്ടാവില്ല.’ യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടായ തീരുമാനം യുക്തിസഹമല്ല, ധാര്‍മികവുമല്ലെന്നും തോമസ് ചാഴിക്കാടന്‍ പറഞ്ഞു.

തിരക്കു പിടിച്ച് ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജും പറഞ്ഞു. സാഹചര്യം നന്നായി വിലയിരുത്തിയ ശേഷമേ മുന്നണി പ്രവേശനമുണ്ടാവൂ. എല്‍ഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാവില്ലെന്നും എന്‍ ജയരാജ് പറഞ്ഞു.

 

Story Highlights: There will be no front soon: Thomas Charikkadan MP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top