സിആർപിഎഫിൽ കൊവിഡ് പടരുന്നു; ഇന്ന് മാത്രം 134 ജവാന്മാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

134 new covid cases CRPF

സിആർപിഎഫിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഉത്തരാഖണ്ഡിൽ എട്ട് കരസേന സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 134 ജവാന്മാർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.

ഇതുവരെ 1385 ജവാന്മാർക്ക് കൊവിഡ് ബാധിച്ചുവെന്ന് സിആർപിഎഫ് അറിയിച്ചു. 1385 ൽ 682 പേർ നിലവിൽ ചികിത്സയിലാണ്. 694 ജവാന്മാരാണ് രോഗമുക്തി നേടിയത്. 22 ജവാന്മാരാണ് ഇന്ന് രോഗമുക്തി നേടിയത്. കശ്മീർ താഴ്‌വരയിൽ നക്‌സൽ വിരുദ്ധ, തീവ്രവാദ വിരുദ്ധ ദൗത്യങ്ങളിലേർപ്പെട്ട ഒൻപത് ജവാന്മാർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.

കൊവിഡ്; ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനം അടച്ചു

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഐടിബിപിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 23 പേർക്കാണ്. 14 പേരാണ് ഇവിടെ രോഗമുക്തി നേടിയത്. കണക്ക് പ്രകാരം 90,000 പേരുള്ള സേനയിൽ 354 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 251 പേർ രോഗമുക്തി നേടി. 103 പേർ ചികിത്സയിലാണ്. ഐടിബിപിയിൽ ഇതുവരെ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Story Highlights- 134 new covid cases CRPF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top