തുടർപഠനത്തിന് പുതിയ സർട്ടിഫിക്കറ്റുകൾ ലഭ്യമായില്ലെങ്കിൽ നേരത്തേയുള്ള സർട്ടിഫിക്കറ്റുകൾ മതി : മുഖ്യമന്ത്രി

കൊവിഡ് കാലമായതിനാൽ തുടർപഠനത്തിന് ആവശ്യമായ ചില സർട്ടിഫിക്കറ്റുകൾ ലഭിക്കാതിരിക്കാൻ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ പ്രവേശനഘട്ടത്തിൽ നേരത്തേയുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠന പ്രക്രിയ കൂടുതൽ ഫലപ്രദമാക്കുന്നതിന് കുട്ടികൾക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് മുഖേന നടപ്പാക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നൽകി.
കെഎസ്എഫ്ഇ ‘വിദ്യാശ്രീ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. 15,000 രൂപ സലയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതി ഇതിനുവേണ്ടി കെഎസ്എഫ്ഇ ആരംഭിക്കും. കുടുംബശ്രീയുമായി ചേർന്നാണ് ഇത് പ്രവാർത്തികമാക്കുക. പദ്ധതിയിൽ ചേർന്ന് മൂന്നുമാസം മുടക്കം തവണകൾ അടക്കുന്നവർക്ക് 15,000 രൂപ പരമാവധി വിലയുള്ള ലാപ്പ്‌ടോപ്പ് കെഎസ്എഫ്ഇ മുഖേന വായ്പയായി നൽകും. വായ്പയുടെ പലിശ 4 ശതമാനം കെഎസ്എഫ്ഇയും 5 ശതമാനം സർക്കാരും വഹിക്കും.
ഈ പദ്ധതി വഴി ലാപ്പ്‌ടോപ്പ് വാങ്ങുന്ന കുട്ടികൾക്ക് വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും സബ്‌സിഡി ലഭ്യമാക്കാനും ശ്രമിക്കും.
Story Highlights- can use old certificates during admission says pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here