Advertisement

‘ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പുവേണം’; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി

July 1, 2020
Google News 2 minutes Read

ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പുവേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും പറയുന്നത് കേട്ട് വിലപ്പെട്ട സമയം പാഴാക്കാൻ ശ്രമിക്കരുത്. പ്രതിപക്ഷ നേതാവ് തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. ഇന്നലെ അദ്ദേഹം പറഞ്ഞത് ചീഫ് സെക്രട്ടറി പറഞ്ഞതുകൊണ്ടാണ് കരാറിലേക്ക് പോകാത്തത് എന്നാണ്. അത് സമർത്ഥിക്കാൻ ഫയലിന്റെ ഒരു ഭാഗവും കാണിച്ചു. ഒരു ഭാഗം മാത്രം കാണിച്ചാൽ പോര. മുൻപും പിൻപും ഉള്ളത് വിട്ടു പോകരുത്. അത് എന്തുകൊണ്ട് വിട്ടുപോയി എന്നറിയില്ല. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നും അഭിപ്രായം രേഖപ്പെടുത്തണമെന്നും ആ രേഖയിൽ മുഖ്യമന്ത്രി കുറിച്ചിരുന്നത് പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ രേഖകൾ തനിയെ പോയതല്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

read also: ഇ-മൊബിലിറ്റി കരാർ: ധനമന്ത്രിയുടെ വാദം തെറ്റ്; രേഖകൾ ട്വന്റിഫോറിന്

ഈ സർക്കാരിന്റെ കാലയളവിൽ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള തെറ്റായ കാര്യങ്ങളും നടന്നിട്ടില്ല. നടക്കുകയുമില്ല. ഏതെങ്കിലും ആക്ഷേപം കേട്ട് കേരളത്തിന്റെ ഭാവി പദ്ധതികൾ ഒഴിവാക്കാനും പോകുന്നില്ല. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ടുള്ള പദ്ധതി കേരളത്തിൽ നിന്ന് പറിച്ചു കൊണ്ടുപോകാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. അത്തരം ശ്രമത്തിന് വളംവച്ചുകൊടുക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

story highlights- e mobility, pinarayi vijayan, ramesh chennitha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here