ഇ-മൊബിലിറ്റി കരാർ: ധനമന്ത്രിയുടെ വാദം തെറ്റ്; രേഖകൾ ട്വന്റിഫോറിന്

ഇ-മൊബിലിറ്റി കരാറിനെ ധനവകുപ്പ് എതിർത്തില്ലെന്ന ധനമന്ത്രി ടി.എം തോമസ് ഐസകിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ ട്വന്റിഫോറിന്. സ്വിറ്റ്‌സർലെൻഡ് ആസ്ഥാനമായുള്ള കമ്പനിയുമായുള്ള ധാരണാപത്രം ഒപ്പിടുന്നതിനെ ധനവകുപ്പ് എതിർത്തിരുന്നതായി രേഖകളിൽ വ്യക്തമാണ്.

കഴിഞ്ഞവർഷം ഓഗസ്റ്റ് മാസം 9 ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. ആഗോള ടെണ്ടർ വിളിക്കാത്തത് ഉൾപ്പെടെ നിരവധി സംശയങ്ങൾ ചൂണ്ടിക്കാട്ടി ഹെസുമായി ധാരണാപത്രം ഒപ്പിടാനുളള നീക്കത്തെ ധനവകുപ്പ് എതിർക്കുകയായിരുന്നു. വിദേശ കരാർ ആയതിനാൽ കൂടുതൽ വ്യക്തത വേണമെന്നും ഫയലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ എതിർപ്പ് മറികടക്കാനാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് കൺസൽട്ടൻസി കരാർ നൽകിയത് എന്നാണ് പ്രതിപക്ഷ ആക്ഷേപം.

read also: ഇ-മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

ഇന്നലെ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചിരുന്നു. ഇ-മൊബിലിറ്റി കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിശദീകരണം പൊതുസമൂഹത്തെ കബളിപ്പിക്കാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.മുഖ്യമന്ത്രി ബഹുരാഷ്ട്ര കമ്പനികളുടെ വക്താവായി മാറിയെന്നും അദ്ദേഹത്തിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

story highlights- e mobility, minister T M Thomas issac

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top