മുംബൈയിൽ നിരോധനാജ്ഞ

curfew in mumbai

കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ നിരോധനാജ്ഞ. മുംബൈ പൊലീസ് കമ്മീഷണർ പ്രണായ അശോക് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രി 9 മണി മുതൽ രവിലെ 5 വരെയാണ് കർഫ്യൂ. 144 പ്രഖ്യാപിച്ചതോടെ ആളുകൾ കൂട്ടം കൂടുന്നത് മുംബൈയിൽ നിരോധിച്ചിരിക്കുകയാണ്. അവശ്യ വസ്തുക്കൾക്കും സേവനങ്ങൾക്കും മാത്രമാണ് ഇതിൽ നിന്ന് ഒഴിവുള്ളത്. ജൂലായ് 15 വരെയാണ് കർഫ്യൂ.

“കൊവിഡ് 19 വൈറസ് പടരുന്നത് ആളുകൾ കൂട്ടം കൂടി നിൽക്കതിലൂടെയാണ്. അത് മനുഷ്യ ജീവന് ഭീഷണിയാണ്. 144 പ്രഖ്യാപിക്കുന്നതിന് മതിയായ കാരണങ്ങൾ ഉണ്ട്. മനുഷ്യ ജീവന് ഭീഷണി ഒഴിവാക്കുന്നത് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്”- പ്രഖ്യാപനത്തിൽ പറയുന്നു.

Updating…

Story Highlights: curfew in mumbai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top