Advertisement

എ.എസ്.ഐ ബാബു കുമാര്‍ വധശ്രമക്കേസ്; പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

July 1, 2020
Google News 2 minutes Read
high court KERALA

എ.എസ്.ഐ ബാബു കുമാര്‍ വധശ്രമക്കേസില്‍ പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഡിവൈ.എസ്.പി സന്തോഷ് എം. നായര്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ശിക്ഷ നപ്പാക്കുന്നതാണ് കോടതി തടഞ്ഞത്. നാലു പ്രതികള്‍ക്കും പത്തു വര്‍ഷം തടവും 25000 രൂപ പിഴയും ആയിരുന്നു ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതായിരുന്നു ഉത്തരവ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസില്‍ വെച്ചു നടത്തിയ മദ്യസല്‍ക്കാരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന സംശയത്തിലാണ് വധശ്രമം നടന്നത്.

 

Story Highlights: Babu Kumar murder case: High Court blocked the punishment of the accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here