സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കമ്മീഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി ഇടപെടൽ.

ബാലാവകാശ കമ്മീഷൻ അംഗമാകാൻ അപേക്ഷിച്ച അഭിഭാഷകൻ പ്രശാന്ത് രാജൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ബാലാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേയ്ക്ക് യോഗ്യതകളിൽ ഇളവു വരുത്തി നിയമനം നടത്തി എന്ന ആരോപണം ശക്തമാണ്. യോഗ്യതകൾ മറികടന്നാണ് അംഗങ്ങളുടെ നിയമനമെന്നാണ് ആക്ഷേപം.

Story highlight: members of the State Child Rights Commission; HighCourt seeks explanation from Govt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top