ബിഹാറിൽ മിന്നലേറ്റ് 26 മരണം

ബിഹാറിൽ ഇടിമിന്നലേറ്റ് 26 മരണം. ഏഴ് ജില്ലകളിലായാണ് 26 പേർ മരിച്ചത്. പാട്‌ന, ഈസ്റ്റ് ചമ്പാരൻ, സമസ്തിപൂർ, ഷ്യോഹാർ, കടിഹാർ, മാധേപുര, പൂർണ്ണിയ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

പ്രകൃതിദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി നിതീഷ്‌കുമാർ 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യപിച്ചു.

ബിഹാറിൽ ഇടിമിന്നലേറ്റുള്ള മൂന്നാമത്തെ അപകടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 25നുണ്ടായ അപകടത്തിൽ 92 പേർ മരിച്ചിരുന്നു. 22 ജില്ലകളിലായാണ് 92 മരണം റിപ്പോർട്ട് ചെയ്തത്. ജൂൺ 30 ന് 11 പേർക്കാണ് ഇടിമിന്നലേറ്റ് ജീവൻ നഷ്ടമായത്.

story highlights- bihar, thunderstorm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top