തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ സമ്പര്‍ക്ക പട്ടിക വിപുലം

covid

തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ സമ്പര്‍ക്ക പട്ടിക വിപുലം.89 പേരോളം പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടു കഴിഞ്ഞു. ഇതില്‍കുടുംബാഗങ്ങളും, സുഹൃത്തുക്കളും ഉള്‍പ്പെടെ 40 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലാണ്. കന്യാകുമാരിയിലും ഒപ്പം
അമ്പലത്തറ, പുത്തന്‍പള്ളി, ബീമാപളളി പ്രദേശങ്ങളിലും ഇദ്ദേഹം വ്യാപകമായി സഞ്ചരിച്ചിരുന്നതായി ജില്ലാ ഭരണകൂടം വ്യക്തമാകുന്നു.

ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം നഗരത്തിന്റെ വിവിധയിടങ്ങളില്‍, വിവിധ ഇടവേളകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പൂന്തുറ പുത്തന്‍പള്ളി സ്വദേശിയായ 47കാരന്റെ സമ്പര്‍ക്ക പട്ടിക വിപുലമാണ്. മത്സ്യ മൊത്തവ്യാപാരിയായ ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 89 പേരാണ് നിലവിലുള്ളത്. ഈ എണ്ണം ഇനിയും വര്‍ധിക്കും. കുടുംബാഗങ്ങളും, സുഹൃത്തുക്കളും ഉള്‍പ്പെടെ 40 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് ലിസ്റ്റിലാണ്. ഇവരുടെ സ്രവം പരിശോധിക്കും. ഇതിനും പുറമെയാണ് സെക്കന്ററി സമ്പര്‍ക്ക പട്ടിക.

കന്യാകുമാരിയില്‍ നിന്ന് മത്സ്യം വാങ്ങി ഗോഡൗണിലെത്തിച്ച് അവിടെ നിന്ന് നഗരത്തിന്റെ വിവിധ ഇടങ്ങളിലേക്കും, കുമരിച്ചന്തയിലേക്കും വിതരണം ചെയ്തിരുന്നു. കന്യാകുമാരിയിലേക്ക് നിരവധി തവണ പോയി.അമ്പലത്തറ, പുത്തന്‍പള്ളി, മാണിക്യവിളാകം, ബീമാപളളി പ്രദേശങ്ങളില്‍ വ്യാപകമായ സഞ്ചാര ചരിത്രവുമുണ്ട്.കന്യാകുമാരി യാത്രകളില്‍ നിന്നാകാം രോഗബാധയേറ്റതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമാനം. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ഇന്ന് പുറത്തിറക്കും. മത്സ്യ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ അമ്പലത്തറ കുമരിച്ചന്തയിലെ കച്ചവടം നിര്‍ത്തിവെച്ചു.തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തന്‍ പള്ളി, മാണിക്യ വിളാകം , ബീമാപളളി ഈസ്റ്റ് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി കളക്ടര്‍ നവജ്യോത് ഖോസ പ്രഖ്യാപിച്ചു.കമലേശ്വരം, പൂന്തുറ പ്രദേശങ്ങളെ കൂടുതല്‍ ശ്രദ്ധിക്കേണ്ട മേഖലകളായും കണക്കാക്കിയിട്ടുണ്ട്.

 

Story Highlights:   covid19; 89 people in contact list in Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top