മുസ്‌ലിം ലീഗ്-ജമാഅത്ത് ഇസ്‌ലാമി കൂട്ടുകെട്ടിനെതിരെ സിപിഐഎം

P MOHANAN MASTER CPIM

മുസ്‌ലിം ലീഗ്-ജമാഅത്ത് ഇസ്‌ലാമി കൂട്ടുകെട്ടിനെതിരെ സിപിഐഎം. സഖ്യത്തിനെതിരെ രംഗത്തു വന്ന സുന്നി, മുജാഹിദ് നിലപാടിനെ സിപിഐഎം സ്വാഗതം ചെയ്തു. നാട്ടില്‍ ഇത് മത വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുമെന്നും പരാജയ ഭീതി കൊണ്ടാണ് അവിശുദ്ധ സഖ്യം ഉണ്ടാക്കിയതെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

ജമാഅത്ത് ഇസ്‌ലാമിയുടെ മത രാഷ്ട്രവാദം അംഗീകരിക്കാന്‍ ലീഗും കോണ്‍ഗ്രസും തയാറായത് അപകടകരമാണ്. ഇതിനെതിരെ മതേതര മനസുള്ള ലീഗ്, കോണ്‍ഗ്രസ് അണികള്‍ രംഗത്ത് വരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് യുഡിഫിന് വലിയ തിരിച്ചട്ടയാകുമെന്നും പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

 

 

 

Story Highlights: CPIM opposes Muslim League-Jamaat-Islami alliance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top