കാക്കനാട് ജയിലില്‍ നിന്ന് മൂന്ന് വനിതാ തടവുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു

എറണാകുളം കാക്കനാട് ജില്ലാ വനിതാ ജയിലിൽ നിന്ന് മൂന്ന് തടവുകാർ ജയിൽ ചാടാൻ ശ്രമിച്ചു. രാവിലെ ഏഴ് മണിക്കായിരുന്നു ശ്രമം നടന്നത്. ജയിൽ ഉദ്യോഗസ്ഥരെ തള്ളിയിട്ടാണ് ഇവർ കടന്നുകളയാൻ ശ്രമിച്ചത്. കൊച്ചി സ്‌പെഷ്യൽ എകണോമിക് സോൺ പരിസരത്ത് വച്ച് ഇവരെ പിടികൂടി.
റസീന, ഷീബ, ഇന്ദു എന്നിവരാണ് ജയിൽ ചാടാൻ ശ്രമിച്ചത്. മൂവരും മോഷണക്കേസ് പ്രതികളാണ്. ഇവരെ പൊലീസ് ഉദ്യോഗസ്ഥർ പിടികൂടി.
Read Also: മെക്‌സിക്കോയിൽ വെടിവയ്പ്; 24 മരണം
ഭക്ഷണ മാലിന്യം കളയാൻ പുറത്ത് എത്തിച്ചപ്പോഴാണ് മൂവരും ജയിൽ ചാടാൻ ശ്രമിച്ചത്. എന്നാൽ ജീവനക്കാരുടെ കൃത്യ സമയത്തെ ഇടപെടൽ മൂലം പ്രതികളെ ജയിലിൽ തിരിച്ചെത്തിക്കാനായി. പ്രതികൾ കോട്ടയം, എറണാകുളം സ്വദേശിനികളാണ്. മൂന്ന് പേരെയും പിടികൂടിയത് പത്ത് മിനിറ്റിനുള്ളിലാണ്. ഇതിന് മുൻപും ഇവർ ജയിൽ ചാടാൻ ശ്രമം നടത്തിയിരുന്നുവെന്നാണ് വിവരം. ശേഷം ജയിലിൽ സുരക്ഷ ശക്തമാക്കി.
kakkanad jail, prisoners tried to escape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here