Advertisement

മഹാരാഷ്ട്രയിലും ഡൽഹിയിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മുംബൈയിൽ സമൂഹ വ്യാപനം

July 2, 2020
Google News 2 minutes Read

മഹാരാഷ്ട്രയിലും ഡൽഹിയിലും കൊവിഡ് വ്യാപനം രൂക്ഷം. റെക്കോർഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മുംബൈയിൽ സമൂഹ വ്യാപനം നടന്നതായി മന്ത്രി അതിഥി താക്ക്‌റെ അറിയിച്ചു. അതിനിടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു.

അയ്യായിരത്തിന് മുകളിലാണ് മഹാരാഷ്ട്രയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം. കൂടുതൽ കേസുകളും മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച താനെ, നവി മുംബൈ, കല്യാൺ ഡോംബിവല്ലി ,മീരാ ബയന്ദർ, ഉല്ലാസ്‌നഗർ, പൻവേൽ, ഭീവണ്ടി കോർപറേഷനുകളിലാണ് സമൂഹ വ്യാപനം നടന്നതായി സംസ്ഥാന വ്യവസായ മന്ത്രി അതിഥി താക്ക്‌റെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. വസായി വിരാർ മുനിസിപ്പൽ കോർപറേഷനിലെ കണ്ടെയൻമെന്റ് സോണിലും ലോക്ക് ഡൗൺ കർശനമാക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച മേഖലകളിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറന്നു പ്രവർത്തിക്കുയുളളൂ.

അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പും, ഐസിഎംആർ മുംബൈയിൽ സമൂഹ വ്യാപനം നടന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡൽഹിയിൽ രോഗം ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു സിസ്റ്റർ അജയമേരിയാണ് മരണത്തിന് കീഴടങ്ങിയത്. പന്തളം സ്വദേശിയും ഡൽഹി ഹസ്താൽ നിവാസിയുമായ തങ്കച്ചൻ മത്തായിയാണ് മരിച്ച മറ്റൊരു മലയാളി. ഒരാഴ്ച്ചയായി രോഹിണി ഭഗവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. അതിനിടെ ഡൽഹിയിൽ പ്ലാസ്മ ബാങ്കുകൾ ആരംഭിച്ചു. 18 നും 50 വയസിനും ഇടയിൽ ഉള്ളവർ പ്ലാസ്മ ദാനം ചെയ്യണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ അഭ്യർത്ഥിച്ചു. പ്ലാസ്മ ചികിത്സയുടെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story highlight: Maharashtra and Delhi’s covid outlook Community Spread in Mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here