രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരുടെ എണ്ണം 19,148 ആയി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,148 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം, 24 മണിക്കൂറിനിടെ 434 കൊവിഡ് മൂലം ജീവൻ നഷ്ടമായി.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 6,04,641 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ 2,26,947 പേരാണ് ചികിത്സയിലുള്ളത്. 3,59,860 പേർ രോഗമുക്തരായിട്ടുണ്ട്. 17,834 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8000 കടന്നു. മഹാരാഷ്ട്രയിൽ മാത്രം 1,80,298 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ 94,049 പേർക്കാണ് കൊ വിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ 1264 മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 4593 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
Story highlight: The number of people affected by covid has reached 19,148 in the last 24 hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here