ഇന്ത്യ പുറത്താക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം; നേപ്പാളിൽ പ്രധാനമന്ത്രിയുടെ രാജിക്കായി സമ്മർദം

k p sharma oli

നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമാ ഒലിയുടെ രാജിക്കായി സ്വന്തം പാർട്ടിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് സമ്മർദമേറുന്നു. ഇന്ത്യ ചില നേതാക്കളുടെ പിന്തുണയോടെ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നവെന്ന് ഒലി നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഒലി തികഞ്ഞ പരാജയമാണെന്നും രാജി വയ്ക്കണമെന്നുമാണ് ആവശ്യം. പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, മാധവ് കുമാർ നേപ്പാൾ, ഝൽനാഥ് ഖനാൽ തുടങ്ങിയവരാണ് പാർട്ടി സ്റ്റാൻഡിംഗ് കമ്മറ്റിയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്ന് മുൻപ്രധാനമന്ത്രിമാർ ഉൾപ്പെടെ രാജി ആവശ്യം ഉന്നയിച്ചു.

Read Also: പാകിസ്താനില്‍ പബ്ജി താത്കാലികമായി നിരോധിച്ചു

നിരുത്തരവാദപരമായ പ്രസ്താവനക്ക് തെളിവ് നൽകാൻ പ്രചണ്ഡ ആവശ്യപ്പെട്ടു. കൂടാതെ പാർട്ടി അധ്യക്ഷ പദവി കൂടി രാജി വയ്ക്കാൻ മുൻ ഉപപ്രധാനമന്ത്രിയായ ബംദേബ് ഗൗതവും വ്യക്തമാക്കിയിട്ടുണ്ട്. സൗഹൃദം നിലനിർത്തുന്ന രാജ്യത്തിനെതിരെ നിരുത്തവാദപരമായാണ് പരമാർശങ്ങൾ നടത്തിയതെന്ന് മാധവ് കുമാർ നേപ്പാൾ, ഝൽനാഥ് ഖനാൽ എന്നിവരും പറഞ്ഞു. തന്റെ വാദങ്ങളെ ന്യായീകരിക്കാൻ ഒലി കൂട്ടുപിടിച്ചത് ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെയാണ്.

ഇന്ത്യ തന്റെ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്നുവെന്നും ചില നേപ്പാളി നേതാക്കളുടെ പിന്തുണയോടെയാണിതെന്നുമാണ് കെ പി ഒലി ആരോപിച്ചത്. തന്റെ വസതിയിൽ നടന്ന യോഗത്തിന് ഇടയിലായിരുന്നു പരാമർശം. ഇന്ത്യയിലെ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിലെ പ്രവർത്തനങ്ങളും ഇത് തെളിയിക്കുന്നതായും ഒലി പറഞ്ഞിരുന്നു.

 

k p sharma oli, india- nepal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top