പാളയം മാർക്കറ്റിൽ കർശന നിയന്ത്രണം; സാഫല്യം കോംപ്ലക്‌സ് 7 ദിവസത്തേക്ക് അടക്കും; തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾ ഇങ്ങനെ

strict regulations in thiruvananthapuram mayor k sreekumar

തിരുവനന്തപുരത്തെ ഇന്നത്തെ കണക്ക് അപകടകരമായ സൂചനയാണ് നൽകുന്നതെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ. ഇന്ന് ഒൻപത് പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളിലേക്ക് നഗരം കടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സാഫല്യം കോംപ്ലക്‌സ് ഇന്നു മുതൽ ഏഴ് ദിവസത്തേക്ക് അടക്കും. പാളയം മാർക്കറ്റിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. ഇനി മുതൽ മുൻഭാഗത്തെ ഗേറ്റ് മാത്രമേ തുറക്കൂ. വളരെ അത്യാവശ്യം ഉള്ളവരെ മാത്രമേ കടത്തി വിടൂ. മറ്റു മാർക്കറ്റുകളിലും നിയന്ത്രണം ഏർപ്പെടുത്തു.
നഗരത്തിലെ ഓഫീസുകളിലും നിയന്ത്രണം കൊണ്ടുവരും. ബസ് സ്റ്റോപ്പുകളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

കൊവിഡ് രോഗവ്യാപനത്തിന് സമരങ്ങൾ കാരണമായേക്കാം. അതുകൊണ്ടുതന്നെ സമരങ്ങളിൽ കർശന നിയന്ത്രണം പാലിക്കണമെന്ന് മേയർ കെ ശ്രീകുമാർ പറഞ്ഞു. മുഴുവൻ സൂപ്പർ മാർക്കറ്റുകളിലും നിയന്ത്രണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്ഷയ കേന്ദ്രങ്ങളിലും ആൾക്കൂട്ടം ഒഴിവാക്കാൻ നിയന്ത്രണം കൊണ്ടു വരും. വഴയോരക്കച്ചവടക്കാർക്കും നിയന്ത്രണമുണ്ടാകും. കോർപ്പറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാർ പ്രത്യേക കൗണ്ടർ മാർക്കറ്റിന് മുന്നിൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights- strict regulations in thiruvananthapuram mayor k sreekumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top