സുശാന്ത് സിംഗിന്റെ മരണം: സഞ്ജയ് ലീല ഭൻസാലിനെയും ശേഖർ കപൂറിനെയും ചോദ്യം ചെയ്യും

Sushant Singh Rajput Death Sanjay Leela Bhansali To Give Statement

സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ഭൻസാലിയെയും ശേഖർ കപൂറിനെയും ചോദ്യം ചെയ്യും.

യഷ് രാജ് ഫിലിംസുമായി ഒപ്പിട്ട കരാറിനെ തുടർന്ന് സഞ്ജയ് ലീല ഭൻസാലി ചിത്രത്തിൽ നിന്ന് നിർബന്ധിതമായി പിന്മാറേണ്ടി വന്നിരുന്നു സുശാന്തിന്. താരത്തിന്റെ ആത്മഹത്യയ്ക്ക് കാരണം ബോളിവുഡ് ലോകത്ത് നിന്ന് അനുഭവിക്കേണ്ടി വന്ന വിവോചനമാണെന്ന തരത്തിൽ ആരോപണങ്ങൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ജൂൺ 14നാണ് സുശാന്ത് സിംഗ് രജ്പുത്ത് ആത്മഹത്യ ചെയ്യുന്നത്. 34 വയസായിരുന്നു. മുംബൈ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

 

Story Highlights- Sushant Singh Rajput Death Sanjay Leela Bhansali To Give Statement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top