Advertisement

മുഖം മിനുക്കി കേരള പൊലീസിന്റെ കുട്ടൻ പിള്ള വീണ്ടുമെത്തി; വീഡിയോ

July 3, 2020
Google News 1 minute Read
kuttan pilla kerala police

കേരള പൊലീസിൻ്റെ സോഷ്യൽ മീഡിയ റോസ്റ്റിംഗ് പരിപാടി കുട്ടൻ പിള്ള സ്പീക്കിംഗ് രണ്ടാം എപ്പിസോഡ് പുറത്തിറക്കി. ആദ്യ എപ്പിസോഡിനെത്തുടർന്ന് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരിപാടിയുടെ അവതരണ ശൈലിയും സ്വഭാവവും മാറ്റിയാണ് പുതിയ എപ്പിസോഡ് പുറത്തിറക്കിയിരിക്കുന്നത്.

Read Also: റോസ്റ്റിംഗുമായി പി സി കുട്ടൻ പിള്ളയെത്തി ‘പണിവരുന്നുണ്ടവറാച്ചാ!’

ട്രാഫിക്ക് നിയമങ്ങളുടെ ബോധവത്കരണമാണ് പുതിയ വീഡിയോയിലുള്ളത്. മാസ്കും ഹെൽമറ്റും ധരിക്കേണ്ട ആവശ്യകതകളും പൊലീസിനു നേർക്കുണ്ടായ ആരോപണത്തിൻ്റെ സത്യാവസ്ഥയുമൊക്കെ വീഡിയോയിലൂടെ തുറന്നു കാണിക്കുന്നുണ്ട്. പുതിയ വീഡിയോക്ക് സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ഗിബിൻ ഗോപിനാഥാണ് അവതരണം. സംവിധാനം ചെയ്തത് അരുൺ ബി ടി ആണ്. ക്യാമറ- സന്തോഷ് സരസ്വതി, വിഎഫ്എക്‌സും എഡിറ്റും ബിമൽ വി എസ്, പ്രൊഡക്ഷൻ ടീം – ശിവകുമാർ പി, അഖിൽ പി. കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

Read Also: കേരള പൊലീസിന്റെ റോസ്റ്റിംഗ് പരിപാടി ‘പി സി കുട്ടന്‍പിള്ള സ്പീക്കിംഗ്’ ഉപേക്ഷിച്ചു

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരിപാടി ഉപേക്ഷിച്ചിരുന്നു. വിനോദവും ബോധവത്കരണവും ലക്ഷ്യം വച്ചാണ് സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലും, യൂട്യൂബ് പേജിലും പി.സി കുട്ടന്‍ പിള്ള സ്പീക്കിംഗ് എന്ന പരിപാടി ആരംഭിച്ചത്. എന്നാല്‍ വീഡിയോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നു. പരിപാടിക്കെതിരെ സ്ത്രീവിരുദ്ധതയും സൈബർ ആക്ഷേപവും അടക്കമുള്ള കാര്യങ്ങള്‍ ആരോപിച്ചു വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിപാടി നിര്‍ത്തുകയായിരുന്നു. പകരം കൂടുതല്‍ നവീനമായ ബോധവത്കരണ പരിപാടി ആരംഭിക്കുമെന്ന് കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ ടീം അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here