‘ഷംന ചാറ്റ് ചെയ്ത് തന്നെ ബന്ധപ്പെടുകയായിരുന്നു’; ടിക്ക് ടോക്ക് താരം യാസിർ പൊലീസിനോട്

tik tok star yasir interrogated by police

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസുമായി ബന്ധപ്പെട്ട് ടിക്ക് ടോക്ക് താരം യാസിറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഷംനയെ നേരത്തെ അറിയില്ലന്ന് യാസിർ പോലീസിനെ അറിയിച്ചു. തന്റെ ഫോട്ടോ പ്രതികൾ ദുരു ഉപയോഗം ചെയ്യുകയായിരുന്നുവെന്നും യാസിർ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യ്ത് വരികയാണ് യാസിർ. ഷംന ചാറ്റ് ചെയ്ത്
തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി. ശേഷം സംഭവങ്ങൾ വിശദീകരിക്കുകയായിരുന്നുവെന്നും യാസിർ പറയുന്നു.

കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസ്; ഷംന കാസിമിന്റെ വീട്ടിലെത്തിയ നിർമാതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും

അതേസമയം, കേസിൽ മൂന്ന് പേർ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നിർമാതാവിന് വിവരം ലഭിച്ചത് വിദേശത്ത് നിന്നാണെന്നും നിർമാതാവിനെ വിളിച്ച വിദേശ നമ്പറിന്റെ ഉറവിടം കണ്ടെത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. നിർമ്മാതാവിനെ പൊലീസ് ചോദ്യം ചെയ്യും. കേസിൽ സ്ത്രീകളുടെ പങ്ക് ബോധ്യമായെന്നും പൊലീസ് വ്യക്തമാക്കി.

Story Highlights – tik tok star yasir interrogated by police , shamna kasim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top