കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസ്; ഷംന കാസിമിന്റെ വീട്ടിലെത്തിയ നിർമാതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും

കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസിനിടെ ഷംന കാസിമിന്റെ വീട്ടിലെത്തിയ നിർമാതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇയാൾക്ക് വിവാഹ തട്ടിപ്പ് കേസിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കും. ജൂൺ 20നാണ് നിർമാതാവ് ഷംന കാസിമിന്റെ വീട്ടിൽ എത്തിയത്.

വിവാഹത്തട്ടിപ്പ് സംഘം വീട്ടിൽ വന്ന് പോയതിന് ശേഷമാണ് നിർമാതാവ് ഷംനയുടെ വീട്ടിൽ എത്തിയത്. ഷംന ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ ഇവിടെ എത്തിയതെന്നാണ് നിർമാതാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ, ഷംന ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാരെ അറിയിച്ചത്. ഇതോടെയാണ് ബ്ലാക്ക് മെയിലിംഗ് കേസിൽ നിർമാതാവിന്റെ പങ്കിനെക്കുറിച്ച് ഷംനയ്ക്ക് സംശയം തോന്നിയത്.
നിർമാതാവിന്റെ പേര് ഷംന പൊലീസിനോട് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, നിർമാതാവിന്റെ പേര് പൊലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

Story highlight: Cochi blackmail case The investigation will focus on the maker of Shamna Kasim’s home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top