തിരുവനന്തപുരത്ത് നിയന്ത്രണം വർധിപ്പിച്ചു; കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്‌മെന്റ് സോണില്‍

കൊവിഡ് സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം. കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് 17 വഴുതൂർ, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് തളയൽ, തിരു: കോർപ്പറേഷനിലെ വാർഡ് 66 പൂന്തുറ, വാർഡ് 82 വഞ്ചിയൂർ മേഖലയിലെ അത്താണി ലയിൻ, പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ്, റസിഡൻഷ്യൽ ഏരിയ പാരിസ് ലൈൻ 27 കൂടാതെ പാളയം വാർഡ് എന്നിവയാണ് കണ്ടെയ്‌മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മേയർ പറഞ്ഞു. മാർക്കറ്റുകളിലും പ്രവേശനം നിയന്ത്രിക്കും.

Read Also: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; പുതിയ കേസുകളുടെ 62 ശതമാനവും മഹാരാഷ്ട്രയിൽ

ഉറവിടമറിയാത്ത രോഗികളുടേയും സമ്പർക്കം വഴി രോഗം പടരുന്നവരുടേയും എണ്ണം വർധിക്കുന്നതിന്റെ ആശങ്കയിലാണ് തലസ്ഥാനം. ജില്ലയിൽ ഇന്നലെ വരെ കൊവിഡ് സ്ഥിരീകരിച്ച 22 പേർക്ക് രോഗം പടർന്ന ഉറവിടം അറിയില്ല. സമ്പർക്കം വഴി ഒൻപത് പേരും രോഗികളായി. നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഇന്നലെ അടച്ചു പൂട്ടിയ പാളയം സാഫല്യം കോംപ്ലക്‌സിൽ അണു നശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതേസമയം സെക്രട്ടേറിയറ്റ് ജീവനക്കാർ ഇന്ന് കരിദിനം ആചരിക്കുകയാണ്. കരാർ കമ്പനി ഓഫീസ് തുറക്കുന്നതിന് എതിരെയാണ് സമരം നടക്കുന്നത്.

trivandrum covid issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top