Advertisement

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; പുതിയ കേസുകളുടെ 62 ശതമാനവും മഹാരാഷ്ട്രയിൽ

July 3, 2020
Google News 2 minutes Read

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. പുതിയ കേസുകളുടെ 62 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്. കൊവിഡ് സംശയിക്കുന്ന മരണങ്ങളിൽ പരിശോധനാ ഫലത്തിനായി കാത്തിരിക്കാതെ, മൃതദേഹം ഉടൻ ബന്ധുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം 98,000 കടന്നു. 4343 പേർ കൂടി രോഗികളായി. 24 മണിക്കൂറിനിടെ 57 പേർ മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 98,392ഉം മരണം 1321ഉം ആയി. ചെന്നൈയിൽ രോഗബാധിതർ 62,000 കടന്നു. ഡൽഹിയിൽ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു. പോസിറ്റീവ് കേസുകളുടെ എണ്ണം 92000വും കടന്ന് മുന്നേറുകയാണ്. 2373 പുതിയ കേസുകളും 61 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 92,175 ആയി. മരണസംഖ്യ 2864 ആയി ഉയർന്നു. കർണാടകയിൽ 1502ഉം, തെലങ്കാനയിൽ 1,213ഉം, ഉത്തർപ്രദേശിൽ 769ഉം,ഗുജറാത്തിൽ 681ഉം, അസമിൽ 548ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഹിമാചൽപ്രദേശിൽ 23 ഐടിബിപി ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ മരണം 699 ആയി.

Story highlight: covid cases on the rise Maharashtra accounts for 62% of all new cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here