ഓന്ത് നിറം മാറുന്നത് പോലെ നിലപാട് മാറ്റില്ല : റോഷി അഗസ്റ്റിൻ

ജോസ് കെ മാണി വിഭാഗത്തിൽ ഭിന്നതയെന്ന വാർത്തകൾ തള്ളി റോഷി അഗസ്റ്റിൻ. തങ്ങളെല്ലാവരും പാർട്ടി ചെയർമാൻ എടുത്ത തീരുമാനത്തിൽ ഒരു മാറ്റവും വരിത്തില്ല. യുഡിഎഫിൽ നിന്ന് പുറത്താക്കിയത് ശേഷം പാർട്ടി എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളിലും തങ്ങൾ അടിയുറച്ച് നിൽക്കുന്നുവെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ഒരു രാവുകൊണ്ടും പകൽ കൊണ്ടും മാറുന്ന രാഷ്ട്രീയ തീരുമനല്ല തങ്ങളുടേത്. ഓന്തിന്റെ നിറം മാറുന്നത് പോലെ നിലപാട് മാറ്റില്ല. തങ്ങൾക്ക് അചഞ്ചലമായ വിശ്വാസമുണ്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മണ്ണിൽ കേരളാ കോൺഗ്രസിന് സ്ഥാനമുണ്ട്. കെഎം മാണി എന്ന രാഷ്ട്രീയ ആചാര്യൻ കേരള പൊതുസമൂഹം അംഗീകരിക്കുന്നതുകൊണ്ടാണ് പാർട്ടിയും മുന്നണിയും നിലനിന്ന് പോകുന്നതെന്നും റോഷി കൂട്ടിച്ചേർത്തു.
നേരത്തെ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിലെ ഭിന്നതയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് റോഷി അഗസ്റ്റിന്റെയും തോമസ് ചാഴിക്കാടന്റെയും പ്രസ്താവനകൾ പുറത്തുവന്നിരുന്നു. എൽഡിഎഫിലേക്ക് പോകാനില്ലെന്ന് റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും പ്രഖ്യാപിച്ചിരുന്നു. ഇരുനേതാക്കളും നിലപാട് ജോസ് കെ മാണിയെ അറിയിച്ചിരുന്നുവെന്നാണ് പുറത്തുവന്ന വാർത്തകൾ.
യുഡിഎഫുമായുള്ള ഹൃദയ ബന്ധം അവസാനിച്ചുവെന്ന് ജോസ് കെ മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് എൽഡിഎഫുമായും ബിജെപിയുമായുള്ള ചർച്ചകൾ നടന്നു വരുന്നതിനിടെയാണ് റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും എൽഡിഎഫിലേക്കില്ലെന്ന് വിയോജിപ്പറിയിച്ചത്.
Story Highlights- kerala congress, roshy augustine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here