ലയന സാധ്യതകളില്ല: യുഡിഎഫിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് ജോസ് കെ മാണി; ക്ഷണിക്കുന്നില്ലെന്ന് മോൻസ് ജോസഫ്

കേരള കോൺഗ്രസിന്റെ അറുപതാം സ്ഥാപകദിനത്തിൽ ലയന സാധ്യത തള്ളി പ്രബല വിഭാഗങ്ങൾ. യുഡിഎഫിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കെ എം മാണിയുടെ രാഷ്ട്രീയം അംഗീകരിച്ചാൽ ആർക്കും കടന്നുവരാമെന്നും ജോസ് കെ മാണി പറഞ്ഞു.
എന്തുകൊണ്ടാണ് ഞങ്ങൾ ഇടതുമുന്നണിയുടെ ഭാഗമായത്. യുഡിഎഫിൽ നിന്ന് പുറത്താക്കിയതല്ലെന്ന് പറയാൻ കഴിയുമോയെന്ന് ജോസ് കെ മാണി ചോദിച്ചു.അതേസമയം തുറന്നിട്ട വാതിലുകൾ അടയ്ക്കുന്നതാണ് നല്ലതെന്ന് ആയിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫിന്റെ മറുപടി. അവർ തുറന്നിട്ട വാതിലൂടെ അവർ കയറിയിറങ്ങട്ടേ. വേറെ ആർക്കാ കയറേണ്ടത്. ഞങ്ങൾക്കാർക്കും കയറേണ്ട കാര്യമില്ലെന്ന് മോൻസ് ജോസഫ് പറഞ്ഞു.
Read Also: ‘മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ട്, ദേശവിരുദ്ധ പ്രവർത്തനം എന്നെ അറിയിച്ചില്ല’; ഗവർണർ
ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിൽ നിൽക്കുന്ന കേരള കോൺഗ്രസിനാണ് ഇനി പ്രസക്തിയുള്ളൂവെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്ന് മോൻസ് ജോസഫ് പറഞ്ഞു. പിജെ ജോസഫ് വാതിൽ തുറന്നിട്ടുണ്ട്. പാർട്ടിയെ സ്നേഹിക്കുന്നവർക്കും ജനാധിപത്യ വിശ്വാസികൾക്കും യഥാർത്ഥ കേരള കോൺഗ്രസിലേക്ക് കയറുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. അവർ തുറന്ന വാതിൽ അടക്കുന്നതാണ് നല്ലതെന്ന് മോൻസ് ജോസഫ് പറഞ്ഞു.
Story Highlights : Kerala Congress dominant factions rejected the possibility of merger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here