പാലക്കാട് 29 പേർക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചവരിൽ പതിമൂന്നുകാരിയും

kerala covid

പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29 പേർക്ക്. ഇന്ന് രോഗം കണ്ടെത്തിയവരിൽ പതിമൂന്നുകാരിയും തമിഴ്‌നാട് സ്വദേശിയും ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 44 പേർ രോഗമുക്തി നേടി.

യുഎഇയിൽ നിന്നെത്തിയ ഏഴ് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അകത്തേത്തറ സ്വദേശി, എലിമ്പിലാശ്ശേരി സ്വദേശി, കാരാകുറുശ്ശി സ്വദേശി, പുതുനഗരം സ്വദേശി, നല്ലേപ്പിള്ളി സ്വദേശി, തിരുവേഗപ്പുറ സ്വദേശി, കിഴക്കഞ്ചേരി വന്ന സ്വദേശി എന്നിവർക്കാണ് രോഗം കണ്ടെത്തിയത്. ദുബായിൽ നിന്നെത്തിയ അമ്പലപ്പാറ, കപ്പൂർ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നുവന്ന തിരുവേഗപ്പുറ സ്വദേശി, ഷാർജയിൽ നിന്നെത്തിയ മനിശ്ശേരി സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ കോട്ടോപ്പാടം സ്വദേശി, അമ്പലപ്പാറ സ്വദേശി, തിരുവേഗപ്പുറ സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

പതിനെട്ടുകാരനായ തമിഴ്‌നാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ, തൃത്താല കുമ്പിടി സ്വദേശികളായ രണ്ടുപേർ, കുളപ്പുള്ളി സ്വദേശി, ചെന്നൈയിൽ നിന്നുവന്ന കൊടുമ്പ് സ്വദേശി, രണ്ട് വാണിയംകുളം മനിശ്ശേരി സ്വദേശികൾ, ഒമാനിൽ നിന്നെത്തിയ അമ്പലപ്പാറ, തേങ്കുറിശ്ശി സ്വദേശികൾ, സൗദിയിൽ നിന്നെത്തിയ അമ്പലപ്പാറ, പട്ടിത്തറ സ്വദേശികൾ, റിയാദിൽ നിന്നുവന്ന കപ്പൂർ സ്വദേശി, ഹൈദരാബാദിൽ നിന്നുവന്ന പുലാപ്പറ്റ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രണ്ട് പേർക്കാണ് രോഗം ബാധിച്ചത്. എരുമയൂർ സ്വദേശികളായ അച്ഛനും(45) മകൾ(13)ക്കുമാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും തമിഴ്‌നാട്ടിൽ നിന്നുവന്ന ശേഷം ജൂൺ 22ന് രോഗം സ്ഥിരീകരിച്ചിരുന്നു.

read also: തിരുവനന്തപുരത്ത് ഇന്ന് ഭക്ഷണ വിതരണക്കാരനും കൊവിഡ്; നാല് പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 176 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നു പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളജുകളിലും മൂന്ന് പേർ എറണാകുളത്തും രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളജുകളിലും ചികിത്സയിൽ ഉണ്ട്.

story highlights- covid 19, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top