തിരുവനന്തപുരത്ത് ഇന്ന് ഭക്ഷണ വിതരണക്കാരനും കൊവിഡ്; നാല് പേർക്ക് സമ്പർക്കത്തിലൂടെ രോഗം

covid 19 testing

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 16 പേർക്ക്. സമ്പർക്കം മൂലം ആളുകൾക്ക് കൊവിഡ് ബാധിക്കുന്നത് തലസ്ഥാനത്ത് ആശങ്ക വർധിപ്പിച്ചു. സോമാറ്റോയുടെ ഡെലിവറി ജീവനക്കാരനും മെഡിക്കൽ റെപ്പിനും മത്സ്യമാർക്കറ്റിലെ തൊഴിലാളിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ ഇന്ന് കൊവിഡ് ബാധിച്ചവർ,

റിയാദിൽ നിന്ന് തിരുവനന്തപുരത്തെത്തിയ മലയം, കുന്നുവിള സ്വദേശി 32 കാരൻ. രോഗലക്ഷണമുണ്ടായിരുന്നതിനെ തുടർന്ന് എയർപോർട്ടിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

സൗദിയിൽ നിന്നും ജൂൺ 29ന് തിരുവനന്തപുരത്തെത്തിയ കന്യാകുമാരി, കുഴിവിള സ്വദേശി 51 കാരൻ. ഗോകുലം മെഡിക്കൽ കോളേജിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി 31 കാരൻ. കുമരിച്ചന്ത മത്സ്യ മാർക്കറ്റിലെ ജീവനക്കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂലൈ ഒന്നിന് ഫോർട്ട് താലൂക്ക് ആശുപത്രിയിലെത്തി കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ദുബായിൽ നിന്നും ജൂൺ 26ന് എത്തിയ തിരുവനന്തപുരത്തെത്തിയ അഞ്ചുതെങ്ങ് സ്വദേശി 26 കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂലൈ ഒന്നിന് കൊവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

Read Also: തൃശൂരിൽ നാല് ബിഎസ്എഫ് ജവാന്മാർ ഉൾപ്പെടെ 20 പേർക്ക് കൊവിഡ്

കുന്നത്തുകാൽ, എരവൂർ സ്വദേശി 37 കാരൻ. സൊമാറ്റോ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്നു. പാളയം പരിസരത്ത് ഭക്ഷണവിതരണം നടത്തി. പാളയം മത്സ്യമാർക്കറ്റിന്റെ പിന്നിലെ ലോഡ്ജിലായിരുന്നു താമസം. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സ്വയം വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ചു. ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

പൂന്തുറ പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന 66 കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വീട്ടുനിരീക്ഷണത്തിലായിരുന്നു. സഹോദരനൊഴികെ ആരുമായും നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ജൂലൈ രണ്ടിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

പൂന്തുറ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 27 കാരൻ. മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി നോക്കുന്നു. കഴക്കൂട്ടം പരിസരത്തെ ആശുപത്രികളിലും നാലാഞ്ചിറ കെ.ജെ.കെ ആശുപത്രിയിലും സന്ദർശിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് കൊവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ തുമ്പ സ്വദേശി 45 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ കന്യാകുമാരി, തഞ്ചാവൂർ സ്വദേശി 29 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ കഠിനംകുളം സ്വദേശിനി 62 കാരി. ജൂൺ 26ന് തന്നെ കൊവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഖത്തറിൽ നിന്നും ജൂൺ 29ന് നെടുമ്പാശ്ശേരിയിൽ എത്തിയ വെട്ടുതറ സ്വദേശി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

യു.എ.ഇയിൽ നിന്നും ജൂൺ 29ന് നെടുമ്പാശ്ശേരിയിലെത്തിയ ഇടവ സ്വദേശി 22 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

കുവൈറ്റിൽ നിന്നും ജൂൺ 29ന് എത്തിയ കഠിനംകുളം സ്വദേശി 39 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഖത്തറിൽ നിന്നും ജൂൺ 25ന് എത്തിയ ആലപ്പുഴ, മാവേലിക്കര സ്വദേശിനി 53 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 30 കാരൻ. ജൂൺ 27ന് കൊവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തിയ ഉഴമലയ്ക്കൽ സ്വദേശി 36 കാരൻ. ജൂൺ 27ന് കൊവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

trivandrum covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top